ഈ പുസ്തകത്തിനകത്ത് കഥയോ നോവലോ അല്ല:ഒരു ഫര്‍ണിച്ചര്‍ ആണ് ഒളിച്ചിരിക്കുന്നത്

Bookniture-–-A-Book-or-Furniture-600x350

തലകെട്ട് വായിച്ച് അമ്പരന്ന് നില്‍ക്കുകയാണോ?.അമ്പരക്കണ്ട ലോകത്തിലെ ഏറ്റുവും ഭാരം കുറഞ്ഞ ഫര്‍ണിച്ചര്‍ ഒരു പുസ്തകത്തിന്‍റെ രൂപത്തിലാണ് ഇരിക്കുന്നത്.

ബുക്ക്ണിച്ചര്‍ എന്നാണ് പുസ്തകവും ഫര്‍ണിച്ചറും ഇഴചെര്‍ത്തുണ്ടാക്കിയ പുതിയ കണ്ടുപിടിത്തത്തിന് ഇത്തിരിക്കുന്ന പേര്‌. മൈക്ക് മാക്‌ എന്ന ജപ്പാന്‍കാരന്‍റെ തലയിലാണ് പുസ്തകത്തില്‍ ഒളിപ്പിച്ചു‍വയ്ക്കാന്‍ സാധിക്കുന്ന ഫര്‍ണിച്ചര്‍ എന്ന ആശയം രൂപം കൊണ്ടത്.

ആദ്യം കാണുമ്പോള്‍ മറ്റേത് പുസ്തകത്തെ പോലെ തന്നെയിരിക്കുമെങ്കിലും തുറക്കുംബോഴാണ് ഈ പുസ്തകം അത്ഭുതം കാണിക്കുന്നത്. എന്ത് ആവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന മനോഹരമായ ഒരു ഫര്‍ണിച്ചര്‍. ഉപയോഗമില്ലെങ്കില്‍ സ്ഥലം ഒട്ടും നഷ്ട്ടപെടുത്താതെ ഒതുക്കിവയ്ക്കാന്‍ സാധിക്കുമെന്നതും ഇതിന്‍റെ ആത്രം പ്രത്യേകതയാണ്.

ഭാരം കുറവായതിനാല്‍ എങ്ങോട്ടും വളരെ ഈസിയായി കൊണ്ട്പോകാം. എത്ര ഭാരമുള്ള വസ്തുവും ഇതിന്‍റെ പുറത്തുവയക്കം. അധികം പറഞ്ഞ് മുഷിപ്പിക്കുന്നില്ല.  നിങ്ങള്‍ തന്നെ ആ പുസ്തക ഫര്‍ണിച്ചര്‍ ഒന്ന് കണ്ടു നോക്കു.