Share The Article

omniprocessor-web
ബില്‍ ഗേറ്റ്‌സ് എന്ന പേര് നമ്മള്‍ കേട്ടിട്ടുള്ളത് എവിടെയാണ് ? അതെ മൈക്രോസോഫ്റ്റ് എന്ന വമ്പന്‍ ഇന്റര്‍നെറ്റ് ലോകത്ത് തന്നെ.

മൈക്രോസോഫ്റ്റ് തുടങ്ങി വച്ച ബില്‍ ഗേറ്റ്‌സ് ഇപ്പോള്‍ വീണ്ടും ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഏറ്റുവും പുതിയ കണ്ടുപിടുത്തം,മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും കുടിവെള്ളം.വിസര്‍ജ്യത്തില്‍ നിന്നും കുടിവെള്ളം വേര്‍തിരിച്ചെടുക്കാന്‍ യന്ത്രവുമായി അദ്ദേഹം രംഗത്ത് എത്തി കഴിഞ്ഞു.ഒമിനിപ്രൊസസ്സര്‍ എന്ന തന്റെ യന്ത്രം ഇനിവിസര്‍ജ്യത്തില്‍ നിന്നും കുടിവെള്ളം വേര്‍തിരിക്കും എന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു.

കൂറ്റന്‍ യന്ത്രത്തില്‍ നിക്ഷേപിക്കുന്ന വിസര്‍ജ്യം ഉള്‍പ്പെടെയുള്ള അവശിഷ്ഠങ്ങള്‍ ശക്തമായ ചൂടാക്കിയാണ് വെള്ളം ഉള്‍പ്പെടെയുള്ളവ വേര്‍തിരിക്കുന്നത്.യന്ത്രത്തില്‍ നിക്ഷേപിക്കുന്ന മാലിന്യം ശക്തമായി ചൂടാക്കുമ്പോള്‍ നീരാവിയായി വേര്‍തിരിയുന്നു. ഇത് ശുദ്ധീകരിച്ചാണ് കുടിവെള്ളമാക്കി മാറ്റുന്നത്.

മലം ഉള്‍പ്പെടെയുള്ളവ കുടിവെള്ളത്തിലൂടെ ശരീരത്തിലെത്തുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് യന്ത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു.

യന്ത്രത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ജലം ആദ്യം രുചിച്ചു നോക്കിയത് ബില്‍ ഗേറ്റ്‌സ് ആണ്. അതിന്റെ വീഡിയോയും അദ്ദേഹം പുറത്ത് വിട്ടു.