ഈ മലയാള നടനെ തിരിച്ചറിയുമോ നിങ്ങള്‍ ?

02

ഈ മലയാള നടനെ തിരിച്ചറിയുമോ നിങ്ങള്‍ ? കറുത്തിരുണ്ട് മുടി ചീകാതെ അശ്രദ്ധയോടെ പിറകിലോട്ടു വെച്ച് നീട്ടി താടി വളര്‍ത്തിയ ഈ മലയാളി നടന്‍ ആരെന്നു പറയാന്‍ കഴിയുമോ നിങ്ങള്‍ക്ക്? ഒരു നിമിഷം നിങ്ങളൊന്നു ഞെട്ടിയേക്കാം. നമ്മുടെ ജയറാമല്ലെ ഇതെന്ന് ചോദിച്ചു ഞെട്ടാന്‍ വരട്ടെ, പുതിയ ചിത്രത്തിന് വേണ്ടിയാന്‍ നടന്‍ ജയറാം പുതിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. എന്തായാലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രം ഫേസ്ബുക്കില്‍ ഇട്ടതോടെ ഇറങ്ങാന്‍ പോകുന്ന ചിത്രവും ഈ ചിത്രവും ഒരു പോലെ ഹിറ്റായി മാറിയിരിക്കുകയാണ്.

01

സ്വപാനം എന്ന ചിത്രത്തിനു വേണ്ടിയാണ് ജയറാം രൂപവും ഭാവവും മാറിയിരിക്കുന്നത്. ചെണ്ട കലാകാരനായ ഉണ്ണികൃഷ്ണ മാരാരായാണ് ജയറാം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ദേശീയ അവാര്‍ഡ്‌ പോലും ലഭിച്ചേക്കാവുന്ന ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഇത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി എന്‍ കരുണാണ്.

ജയറാമിന് പുറമേ ഒഡീസി നര്‍ത്തകി കാദംബരി, സിദ്ദീഖ്, വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.