ഉത്തര കൊറിയയില്‍ പ്രസിഡന്റിന്റെ പേരിട്ടാല്‍ തലവെട്ടിക്കളയും.?

Uthara-korea-web

എന്റമ്മോ..!!! ഈ ഉത്തര കൊറിയയിലെ പ്രസിഡന്റിന്റെ കൊണ്ട് തോറ്റു..! ഇങ്ങനെയുണ്ടോ മനുഷ്യര്‍ ? സ്വന്തം പേര് മറ്റാര്‍ക്കും പാടില്ലയെന്നാണ് അദ്ദേഹത്തിന്റെ പുതിയ നിര്‍ദ്ദേശം.!

ഇനി ഇപ്പോള്‍ അതെ പേരുള്ള ആരെങ്കിലും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഉടനെ പേര് മാറ്റണം.! ഉത്തര കൊറിയയില്‍ പ്രസിഡന്റിന്റെ പേരുള്ള ആളുകള്‍ക്ക് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം എത്തി കഴിഞ്ഞു, ഉടന്‍ പേര് മാറ്റുക.! കൊറിയയിലെ കെബിഎസ് ടെലിവിഷനാണ് ഭരണകൂടത്തിന്റെ പുതിയ നിര്‍ദ്ദേശത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇനി ജനിക്കുന്ന കുട്ടികള്‍ക്കും ആ പേര് നല്‍കരുത്. ജനന സര്‍ട്ടിഫിക്കറ്റിലും ഐഡന്റിന്റി കാര്‍ഡിലും പേരു മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്. രാഷ്ട്രത്തലവന്റെ പേര് അനാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയുക എന്നതാണത്രേ പേര് നിരോധനത്തിന്റെ ലക്ഷ്യം.

ഉത്തര കൊറിയയില്‍ കിം ജോങ് ഉന്‍ എന്ന് പേരുള്ള മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ സൈന്യം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഏകാധിപത്യ ഭരണകൂടം നിയോഗിച്ചിരിക്കുന്നത്.  കിം ജോങ് ഉന്നിന്റെ വിചിത്ര ഉത്തരവിനെ കുറിച്ച് അനാവശ്യ വിവാദങ്ങളും പരാതികളും ഉയരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. ഉത്തര കൊറിയയില്‍ നിരവധി ആളുകള്‍ക്ക് കിം എന്ന് പേരുണ്ടെങ്കിലും കിം ജോങ് യുന്‍ എന്നത് ചുരുക്കമാണ്. എന്നാല്‍ പേരു മാറ്റല്‍ നിര്‍ദ്ദേശം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.