ഉമ്മി നീര് തുപ്പരുത്, പകരം അകത്തേക്കിറക്കു…

24

new

മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര്‍. കഴിക്കുന്ന ആഹാരവുമായി ആദ്യം പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ദഹനരസവും ഉമിനീര്‍ തന്നെ. ശരീരത്തിന് പല പ്രയോജനങ്ങളും ഉമിനീര്‍ ഗ്രന്ഥികള്‍ നല്‍കുന്നുണ്ട്. വായയുടെ ഉള്‍ഭാഗത്തെ എപ്പോഴും നനച്ചുക്കൊണ്ടിരിക്കുന്ന ദ്രാവകമാണ് ഉമിനീര്‍.

ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് ഉമിനീര്‍. ഉമിനീര്‍ കുറയുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് പല രോഗങ്ങളും പിടിപ്പെടാറുണ്ട്.

ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുക എന്നതാണ് ഉമിനീരിന്റെ പ്രധാന ധര്‍മ്മം. ഒരാളില്‍ ആയിരം മുതല്‍ ആയിരത്തിയഞ്ഞൂറ് മില്ലിലിറ്റര്‍ വരെ ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ആഹാരസമയങ്ങളിലാണ് ഉമിനീര്‍ കൂടുതലായി സ്രവിക്കുന്നത്. ഉറങ്ങുന്ന സമയങ്ങളില്‍ ഉമിനീര്‍ ഉത്പാദനം കുറയും.

തുടര്‍ച്ചയായ ഉമിനീര്‍ ഉത്പാദനം വായിലെ മൃദുവായ ആന്തരിക ഭാഗങ്ങളെ അപ്പോഴും നനച്ചുക്കൊണ്ടിരിക്കുവാന്‍ അത്യാവശ്യമാണ്. വായുടെ ഉള്‍വശം ശുദ്ധമായി സൂക്ഷിക്കുന്നതും ഉമിനീരാണ്. ഉമിനീരിന്റെ തുടര്‍ച്ചയായ സ്രവണം വായും പല്ലും ശുചിയാക്കി സൂക്ഷിക്കും.
വായയുടെ ഉള്‍വശവും ചുണ്ടും നനവുള്ളതായാല്‍ മാത്രമേ നമുക്ക് ദൃഢമായും വൃക്തമായും സംസാരിക്കാന്‍ കഴിയൂ.

ചീത്തമണമുണ്ടാക്കുന്ന വസ്തുക്കളെ പുറം തള്ളാന്‍ ഇത് സഹായിക്കും. ഇതുമൂലം വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ഭക്ഷണത്തിനുമുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉമിനീര്‍ കൂടാന്‍ കാരണമാകും. ഭക്ഷണങ്ങള്‍ നന്നായി ചവച്ചരച്ച് കഴിക്കുകയാണെങ്കിലും ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിക്കും. നാരങ്ങയോ ചെറുനാരങ്ങയോ ഇടയ്ക്കിടെ കഴിക്കുന്നത് ഉമിനീര്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും.

Write Your Valuable Comments Below