എം 80 മൂസയുടെ ഭാര്യ പാത്തു വിവാഹിതയായി..

new

മലയാളികള്‍ക്ക് ഏവര്‍ക്കും പ്രിയപ്പെട്ട ഹാസ്യപരമ്പരയായ എം 80 മൂസയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സുരഭി ലക്ഷ്മി വിവാഹിതയായി. ഇന്ന് ഗുരുവായൂരില്‍ വെച്ചായിരുന്നു താലികെട്ട്. ബിസിനസുകാരനായ വിപിനാണ് വരന്‍.

10394792 652073864891393 5198629466129617280 n

10429829 379523498839364 146532680965242252 n

അതെ കാരണത്താല്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വിനോദ് കോവൂര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന എം 80 മൂസയില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമായ പാത്തുവിനെ അവതരിപ്പിക്കുന്നത്‌ സുരഭിയാണ്. സുരഭി ഏതാനും മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

10527872 379470978844616 3069936307831948753 n

10590510 652075481557898 2884847833410639553 n

10647056 377338042391243 2900650356461104993 n

മീഡിയ വണ്‍ ചാനലിലെ ജനപ്രിയ കുടുംബ ഹാസ്യപരമ്പരയാണ് എം 80 മൂസ. പ്രശസ്ത ഹാസ്യനടന്‍ വിനോദ് കോവൂര്‍ ആണ് മൂസയായി പ്രത്യക്ഷപ്പെടുന്നത്. നാട്ടില്‍ മീന്‍ കച്ചവടം ചെയ്യുന്നവനാണ് മൂസ. അയാളുടെ ഭാര്യ പാത്തുമ്മയായി സുരഭി ലക്ഷ്മി അഭിനയിക്കുന്നു. ഇവരെ കൂടാതെ ഇബ്രാഹിം കുട്ടി, ജയരാജ്, ചെമ്പില്‍ അശോകന്‍, സ്വാതി, അതുല്‍ തുടങ്ങി ഒരു നല്ല നിര താരങ്ങള്‍ ഈ പരമ്പരയില്‍ അഭിനയിക്കുന്നു.

ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു..