എഎല്‍എസ് രോഗം പിടിപെട്ട ലോകത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തി ആരെന്ന് അറിയേണ്ടേ ?

01

ഈയിടെ ഇന്റര്‍നെറ്റില്‍ വ്യാപകമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ച് എഎല്‍എസ് അഥവാ അമയോട്രോഫിക് ലാറ്റെറല്‍ സ്‌ക്‌ളിറോസിസ് എന്ന നാഡികളെ തളര്‍ത്തി സംസാരശേഷിയും പേശിബലക്കുറവും ഉണ്ടാക്കുന്ന ഈ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും എന്താണ് രോഗാവസ്ഥ എന്ന് മറ്റുള്ളവരിലേക്ക് എത്തിക്കാനുമാണ് നടത്തുന്നതെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ എഎല്‍എസ് എന്ന അസുഖം നിങ്ങള്‍ ആര്‍ക്കും അത്ര പരിചിതമല്ലാത്ത ഒരു അസുഖം എന്ന നിലക്കാണ് പലരും ഇപ്പോഴും ചിന്തിക്കുന്നത്.

എന്നാല്‍ എഎല്‍എസ് രോഗത്തിന്റെ ജീവിക്കുന്ന തെളിവായി നമ്മുടെ മുന്‍പില്‍ ഒരു മഹാന്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സ് ആണ് തന്റെ 21 മത്തെ വയസ്സില്‍ എഎല്‍എസ്സുമായി ബന്ധപ്പെട്ട മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് പിടിപ്പെട്ട് ശരീരം മുഴുവനായി തളര്‍ന്നു കൊണ്ട് ജീവിക്കുന്നത്.

എന്തിനും ഏതിനും തന്റേതായ വിശദീകരണങ്ങള്‍ നല്‍കാറുള്ള ഹോക്കിംഗ്സ് ഈ രോഗം പിടിപ്പെട്ടു സംസാര സഹായിയുടെ മാത്രം സഹായത്തോടെ ജീവിക്കുന്നത് കണ്ടാല്‍ അറിയാന്‍ കഴിയും ഈ രോഗത്തിന്റെ ഭീകരത. ഇവിടെ ഈ രോഗത്തിനെ പ്രതിരോധിക്കുവനായി ഹോക്കിംഗ്സിന്റെ മക്കളും പേരക്കുട്ടികളും ഐസ് ബക്കറ്റ് ചലഞ്ച് നടത്തിയത് ബൂലോകം നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്.

തന്നെ ബാധിച്ച രോഗത്തെ വെല്ലുവിളിച്ച് സ്‌കീയിങ്ങും വിമാനത്തില്‍ നിന്നു ചാടുന്നതും പരീക്ഷിച്ച സ്റ്റീവ് സാലിങ്ങാണ് ആദ്യമായി ഐസ് പോലെ തണുത്ത വെള്ളം തലയില്‍ കമഴ്ത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. ഇതു പിന്നീട് വൈറല്‍ ആകുകയായിരുന്നു.

ഇതിനകം 100 മില്ല്യന്‍ ഡോളറോളം എഎല്‍എസ് അസോസിയേഷന്‍ ഈ വൈറല്‍ പ്രോഗ്രാമിലൂടെ സമാഹരിച്ചിട്ടുണ്ട്.