nexus5

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഒരുപാട് ഇറങ്ങുന്നുണ്ട് ഇപ്പോള്‍ .. ആന്‍ഡ്രോയിഡ് എന്നത് ഗൂഗിളിന്‍റെ നേതൃത്ത്വത്തില്‍ ഉള്ള ഒരു മൊബൈല്‍ ഒപെരടിംഗ് സിസ്റ്റം ആണെന്ന് അറിയാത്തവരും ചുരുക്കം. പക്ഷെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ഫോണ്‍ ആണ് ഗൂഗിള്‍ നെക്സസ് . എന്താണ് ഈ ഫോണിനുള്ള പ്രത്യേകത എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഉണ്ടാവണം.

ഞാനും ഇതിനെ കുറിച്ച് ഇടയ്ക്കിടെ കാര്യമായി ചിന്തിക്കാറുണ്ട് . അങ്ങനെ അന്വേഷിച്ചു കണ്ടെത്തിയ ചില അറിവുകള്‍ ഇവിടെ പങ്കു വക്കുകയാണ് .

പല മൊബൈല്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് ഫോണുകള്‍ നിര്‍മിക്കുമ്പോള്‍ അവര്‍ അതില്‍ അവരുടെതായ ചില കൂട്ടി ചേര്‍ക്കലുകള്‍ നടത്തുന്നുണ്ട് . ചിലപ്പോള്‍ മെനുവില്‍ , അല്ലങ്കില്‍ നമ്മള്‍ കാണുന്ന യൂസര്‍ ഇന്റര്‍ഫെയ്സില്‍. സാംസന്ഗ് ആന്‍ഡ്രോയിഡ് ഫോണില്‍ കാണുന്ന യുസര്‍ ഇന്റെര്ഫസ് അല്ല സോണിയില്‍ കാണുന്നത്. അതല്ല എച് ടി സി യില്‍ കാണുന്നത്. മാത്രമല്ല പലതിലും ആന്‍ഡ്രോയിഡ് വെര്‍ഷന്‍ ഏറ്റവും പുതിയതായിരിക്കണം എന്നില്ല.
ഗൂഗിള്‍ ഇടയ്ക്കിടെ ആന്‍ഡ്രോയിഡ് ന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കാറുണ്ട് . എങ്കിലും വളരെ വില കൂടിയ ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കില്‍ പോലും ആന്‍ഡ്രോയിഡ് ന്റെ പുതിയ വെര്‍ഷന്‍ അതില്‍ ലഭ്യമാകണം എങ്കില്‍ ആ ഫോണ്‍ നിര്‍മാതാവ് പുതിയ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ അപ്ഡേറ്റ് ലഭ്യമാക്കണം. എന്നാലേ അത് കഴിയു.

എന്നാല്‍ അവിടെയാണ് നെക്സസ് ന്റെ പ്രത്യേകത . ആന്‍ഡ്രോയിഡ് ന്റെ പുതിയ വെര്‍ഷന്‍ ഗൂഗിള്‍ എപ്പോള്‍ ഇറക്കിയാലും ഉടനെ തന്നെ അത് നെക്സസ് ഫോണ്‍ ഇല്‍ ലഭ്യമാകും. മാത്രമല്ല ഒരു കലര്‍പ്പും ഇല്ലാത്ത വളരെ പരിശുദ്ധം ആയ 916 ആന്‍ഡ്രോയിഡ് ആണ് നെക്സസ് ഫോണുകളില്‍ ഉണ്ടാകുക..
പൂര്‍ണമായും ഗൂഗിള്‍ സഹകരണത്തോടെ ആണ് ഇത് നിര്‍മിക്കുന്നത് . കാലങ്ങളായി വിവിധ നിര്‍മാതാക്കളുമായി സഹകരിച്ചാണ് ഗൂഗിള്‍ നെക്സസ് നിര്‍മിക്കുന്നത് . ആദ്യ നെക്സസ് നിര്‍മിച്ചത് എച് ടി സി യുമായി സഹകരിച്ചാണ്, അതിനു ശേഷം സാംസന്ഗുമായി ചേര്‍ന് നെക്സസ് എസ് , ഗാലക്സി നെക്സസ് എന്നിവ നിര്‍മിച്ചു. ഏറ്റവും പുതിയ രണ്ടു നെക്സസ് ഫോണുകള്‍ നിര്‍മിച്ചിരിക്കുന്നത്എല്‍ ജി യുമായി ചേര്‍ന്നാണ്.

കലര്‍പ്പുകളില്ലാത്ത ആന്‍ഡ്രോയിഡ് വേണോ? ഉടനടി ആന്‍ഡ്രോയിഡ് അപ്ഡേറ്റ് ചെയ്യണോ ?
എങ്കില്‍ നെക്സസ് നിങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. ഇപ്പോള്‍ നെക്സസ് 5 ഇന്ത്യയില്‍ ലഭ്യമാണ്.
16 ജി ബി വേര്‍ഷനു 29,990 രൂപയും 32 ജി ബി വെര്‍ഷന് 33,999 രൂപയും ആണ് വില..

(നെക്സസ് സീരിസില്‍ പെട്ട സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ചു മാത്രമേ ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളൂ. നെക്സസ് ടാബ്ലറ്റുകളുംഇതുപോലെ തന്നെയാണ്.)

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റ് ആയ ഫ്ലിപ്പ്കാര്ട്ടില്‍ നിന്നും നെക്സസ് വാങ്ങാം. ഇവിടെ ക്ലിക്ക് ചെയ്യുക.

ഇതുവരെ ഇറങ്ങിയ നെക്സസ് ഫോണുകള്‍ കാണാം..

ടെക്നോളജിയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. ആ വാര്‍ത്തകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും. കൂടുതല്‍ അറിയാനായി https://www.facebook.com/techluttappi സന്ദര്‍ശിക്കു..