എന്നാലും എന്റെ കൂട്ടുകാരാ…

”ഒരു കാണാനൂലില്‍ ദൈവം കൊര്‍ത്തു നമ്മേ.. എന്നും ഒന്നായി ഒന്നായി ചേര്‍ന്നിരിക്കാന്‍, ദൂരെ ആകാശത്തണലില്‍ തനിച്ചിരിക്കാന്‍. ദുഃഖങ്ങളില്‍ കൂടെ നില്‍ക്കാന്‍, സ്വര്‍ഗങ്ങളെ സ്വന്തമാക്കാന്‍… ഓ…. മൈ ഫ്രണ്ട്… നിന്‍ കണ്ണുകളില്‍ ഞാന്‍ കാണുന്നെന്റെ മുഖം.. ഓ…. മൈ ഫ്രണ്ട്… നിന്‍ വാക്കൂകളില്‍ ഞാന്‍ കേള്‍ക്കുന്നെന്റെ സ്വരം…” ഫ്രണ്ട്‌സിനിട്ടു പണി കൊടുക്കാനായിട്ട് ഒരു സൗഹൃദ ദിനം കൂടി. ഒരു വ്യത്യസ്തത്തയ് വേണ്ടി, എട്ടിന്റെ പണി തന്ന പ്രിയ കൂട്ടുകാരെ, നിങ്ങളെ ഞാന്‍ ഈ സൗഹൃദ ദിനത്തില്‍ ഓര്‍ത്തു പോകുന്നു.

അല്ലേലും വരാനുള്ളതു കൂട്ടുകാരുടെ രൂപത്തിലും വരുമെന്നേ.. അയ്യോ, അപ്പോള്‍ ചോദിക്കും എങ്ങനെ നിനക്കിങ്ങനെ കൂട്ടുകാരു ഉണ്ടായി, മാന്യമായ സംശയം… അതു അവരോടു ചോദിക്കണം.. മനസിലായില്ലേ, ഞാന്‍ മുകളില്‍ വിവരിച്ചതൊക്കെ അവരുടെ ആത്മഗതം (ആത്മഗതാഗതം)ആണു, എന്റെയല്ല. ഇപ്പോളും മനസ്സിലായില്ലേ. ‘ആഹ്, കൊച്ചുപിള്ളേര്‍ അത്രയൊക്കെ മനസ്സിലാക്കിയല്‍ മതി.’ ഇനി എന്റെ കുറച്ചു ആത്മഗതാഗതം പറയാം. പാലും വെള്ളതില്‍ പണി കിട്ടിയിട്ടും, എനിക്കു ഒരു ചുക്കും സംഭവിക്കാത്തതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഉള്ള എന്റെ പ്രിയകൂട്ടുകാരന്‍സ്, (എന്താടാ… നോക്കി പേടിപ്പിക്കുന്നേ.)

ഞാനെഴുതുന്ന ഓരോ വാചകങ്ങളും നിങ്ങള്‍ക്കുള്ള മടലുകള്‍ ആകുന്നു. (ഈ ഡയലോഗു എവിടെയോ കേട്ടിട്ടുണ്ടെന്നു നിങ്ങള്‍ക്കു വെറുതേ തോന്നുന്നതാണെന്നെ, ഞാന്‍ ?നരസിംഹം? കണ്ടിട്ടേ ഇല്ല, സത്യം.). െ്രെപവറ്റ് ബസ്റ്റാന്റിനെ തഴുകി വരുന്ന മന്ദമാരുതനില്‍ ( അതെന്തു സാധനം, മാരുതി കാറിന്റെ ആരെങ്കിലുമാണോ,,ആ..) പാറിപ്പറക്കുന്ന മുടിയിഴകളും, അതിനിടയിലൂടെ കാണുന്ന സുന്ദരമുഖവും നോക്കി എന്റെ പ്രണയും സ്വപ്നച്ചിറകില്‍ സഞ്ചരിച്ചപ്പോള്‍.. എന്റെ സ്വന്തം കൈ വിശ്രമിച്ചതു നിന്റെ തോളിലല്ലാരുന്നോ അളിയാ. ഒരു പൊടിക്കു ധൈര്യക്കുറവുണ്ടായിരുന്ന എനിക്കു ആവശ്യമില്ലാത്ത ധൈര്യം തന്നതും, ആ ധൈര്യത്തിന്റെ പുറത്തും, ഞാന്‍ കൂടെയുണ്ടളിയാ എന്ന നിന്റെ ഒരു കാര്യവും ഇല്ലാത്ത സപ്പോര്‍ട്ടിന്റെ പുറത്തും… ( ഓടി വരുന്ന ട്രെയിനിനു മുന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കുന്നതു പോലെ ) ഞാന്‍ വേണ്ടാത്ത ആവേശം കാണിച്ചു, മൊബയ്‌ല് നംബര്‍ എഴുതിയ പേപ്പറുമായി ബസ്സിലിരുന്ന അവളുടെ അരികില്‍ പോയതും, തൊട്ടടുത്ത സീറ്റിലേക്കു വിറച്ചു കൊണ്ടു ആ പേപ്പര്‍ ഇട്ടതും, ബ്ലാങ്ക് ആയ എന്റെ സ്വന്തം കൈ ഫില്ല് ചെയ്യാന്‍ അളിയന്റെ തോളു പോയിട്ടൂ പൊടി പൊലും ഇല്ലന്ന നഗ്‌ന സത്യം മനസിലാക്കിയതും…

സര്‍വ്വശക്തിയെടുത്തു ബസ്സിനു പുറത്തേകു ഞാന്‍ പാഞ്ഞപ്പോള്‍, എന്നേക്കാള്‍ സ്പീഡില്‍ ആ പേപ്പര്‍ പുറത്തേക്കു പറന്നു വന്നതും, അളിയന്‍ അങ്ങു ദൂരെ നിന്നു കാറ്റു കൊള്ളുന്നതും ഒറ്റ സീനില്‍ ഞാന്‍ കണ്ടളിയാ,… ബസ്സ്റ്റാന്റിലൊക്കെ ഏ സി ഇല്ലാതതുകൊണ്ടായിരിക്കും, അല്ലേ അളിയാ. അതൊക്കെ പോട്ടെയെന്നു വയ്ക്കാം. പക്ഷെ നിന്റെ അടുത്തു വന്നപ്പോള്‍ ”നിന്നെ സമ്മതിച്ചിരിക്കുന്നു” എന്നു നീയെന്നോടു പറഞ്ഞ ഡയലോഗ് ആണളിയാ എന്റെ കണ്ണുകള്‍ നിറച്ചതു. ഞാന്‍ അറിയാതെ എന്റെ ഫുള്ള് ബോഡിയും ആ ചുരുണ്ട പേപ്പറും അവളുടെ മുഖവും ഒരു ദയനീയ ഭാവം വാരി വിതറി നോക്കിപ്പോയി.. എന്നാലും അളിയാ ഒരു സംശയം. ഞാന്‍ ബസ്സില്‍ കയറുന്നതു വരെ നീയെന്നോടൊപ്പം ഉണ്ടായിരുന്നു, പിന്നെതു സീനിലാ അളിയാ നീ കാറ്റു കൊള്ളാന്‍ പോയതു..

ഈ ചോദ്യത്തിനു ഉത്തരം കിട്ടിയില്ലെങ്കിലും, അളിയന്റെ സഹായം കൊണ്ടു ഞാന്‍ അംഗഭംഗം, ദുര്‍മരണം, മാനഹാനി എന്നിവയില്‍ നിന്നും അദ്ഭുദകരമാം വിധം രക്ഷപെട്ടെങ്കിലും. അളിയനെ ഞാന്‍ ഓര്‍ക്കുമ്പൊഴെല്ലാം. വന്ദനത്തില്‍ മോഹന്‍ലാല്‍ മുകേഷിനെ കാണുന്ന സീന്‍ ഓര്‍മ വരും. ‘ഡെയ് നീ പോലീസാ,’ ‘എന്തു നീ പോലീസാ…’ അല്ലെങ്കില്‍ കിലുക്കത്തിലെ ലാലേട്ടനെയും ജഗതിയെയും… കാരണം ചോദിക്കെടാ… അതെന്താന്നു വച്ചാല്‍.. ”നന്‍ബേന്‍ ടാ…” (ഇതിലെ കഥയും കഥാപാത്രങ്ങളും യാഥാര്‍ത്ത്യമായി തോന്നിയാല്‍ എന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഓരൊന്നു കാണിച്ചു കൂട്ടുമ്പോള്‍ ഓര്‍ക്കണമായിരുന്നു. കഥ ഇവിടൊന്നും തീരുന്നില്ല… ഇനിയും പണികള്‍ പ്രതീക്ഷിക്കുനു…) ”എന്റെ എല്ലാ കൂട്ടുകാര്‍സിനും. ഒരു പൊളപ്പന്‍ സൗഹൃദദിനാശംസ്സകള്‍…”