Share The Article

Airport-

Etxreme ചൂട് അല്ലെങ്കില്‍ തണുപ്പ്… ഇതല്ലാത്ത ഒരു കാലാവസ്ഥ എന്നത് Kuwait രാജ്യത്തില്‍ 2 മാസമായി ചുരുങ്ങും. ഇതിനിടയില്‍ ‘പൊടിക്കാറ്റ്’ എന്ന പ്രതിഭാസം ‘കണ്ടകശനി’പോലെ അസമയത്ത് കടന്നുവരും. ഇതെല്ലാമൊഴിഞ്ഞ സമയത്ത് മാത്രം പുറത്തിറങ്ങിയാല്‍ മതി എന്ന് ചിന്തിക്കുന്ന മനുഷ്യര്‍ ജനസംഖ്യയുടെ എത്ര ശതമാനത്തില്‍ വരുമെന്ന് എനിക്ക് ഒരു ധാരണയും ഇല്ല.

‘കാരാഗൃഹവാസം’ എന്ന ജാതകഫലം അനുഭവിക്കാന്‍ ആരെയെങ്കിലും കൊന്നോ.. മോഷ്ടിച്ചോ.. ജയിലിലേക്കുതന്നെ പോകേണ്ട. Oil sectorല്‍ ജോലിചെയ്യുന്ന QCയെ കെട്ടി.. 9 മാസം പ്രായമുള്ള കുട്ടിയേയും കൊണ്ട്.. Residence visaയില്‍ Kuwaitലേക്ക് പോയാലും മതി. വിയ്യൂര്‍ ജയിലില്‍ പച്ചക്കറികൃഷി, ആട്, പശു വളര്‍ത്തല്‍ എന്നിങ്ങനെ മനസിനു സുഖദായകമായ നിര്‍ബന്ധിത വ്യായാമങ്ങള്‍ കുറ്റവാളികള്‍ക്കായി അധികൃതര്‍ അനുശാസിക്കുമ്പോള്‍ ഞാന്‍ അസൂയപ്പെട്ടുപോയി… അവര്‍ എത്ര ഭാഗ്യവതികള്‍!!!

സ്വാതന്ത്രം വേണേ..! സ്വാതന്ത്രം വേണേ…! എന്ന് അലമുറയിട്ട് ഒരുപാട് dreams n programme schedule ചെയ്ത് ഏട്ടന്റെ leaveന് നാട്ടില്‍ വന്നാല്‍ എന്താ? കഥ…. വീടുപാര്‍ക്കല്‍, കല്ല്യാണം, വയറുകാണല്‍, പ്രസവം, നൂലുകെട്ടല്‍, പേരുവിളി, പിറന്നാള്‍, പെണ്ണുകാണല്‍, കല്ല്യാണം കുറിക്കല്‍, മധ്യസ്ഥം വഹിക്കല്‍, നഷ്ടപരിഹാരം കൊടുക്കല്‍, പുല്ലുചെത്തല്‍, വീടുമിനുക്കല്‍, ആസ്പത്രി, മരണം, മരണാനന്തരം, ബന്ധുവീട് സന്ധര്‍ശനം എന്നിങ്ങനെ list ഇനിയും നീളും. 10 മിനിറ്റ് മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ പറ്റില്ല. ഏട്ടനില്ലാതെ ഇത്രയും കാലം ഇതൊന്നും നടനടന്നിരുന്നില്ലെന്നു തോന്നും എല്ലാവരുടെയും performance കണ്ടാല്‍. ഇതിനിടെ ‘അവള്‍ എന്നെക്കണ്ട് നോക്കിയില്ല, ചിരിച്ചില്ല, മിണ്ടിയില്ല, എവിടെപ്പോയി, എന്തിനു പോയി, ആരു വന്നു, ഇന്നെന്തിനാ മീന്‍ വെച്ചത്, എന്തിനാ മുളക് നടുകീറിയത്… ഇങ്ങനെ പോകുന്ന നീണ്ട വേറൊരു നിര…. ‘മനസമാധാനം’ കിട്ടില്ല പണ്ടാരമടങ്ങാന്‍.

എനിക്ക് ഈ പ്രവാസി ജീവിതം തന്നെ മതിയേ…

fish marketലെ വൃത്തിയാക്കി ready to cook പാകത്തിനുള്ള മീന്‍ കഷ്ണങ്ങള്‍… വിലയല്‍പ്പം കൂടിയാലും Holland duck… New Zealandlamb… Brazil chicken… fresh fruits n vegetables… Popeye Spicy chicken mmmm….

ചോറും കറിയുമുണ്ടാക്കി ചൂടാറിക്കഴിഞ്ഞ് refrigeratorല്‍ വെച്ചുകഴിഞ്ഞാല്‍…. പിന്നെ കുട്ടികള്‍ , ഭര്‍ത്തവ്, TV, laptop… നാട്ടിലേക്ക് net phone വിളിച്ച് അത്യാവശ്യം പരദൂഷണം, നേരം പോകാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. ഒരു ദിവസം കറിയൊന്നും വെച്ചില്ലെങ്കില്‍ ഏട്ടന്‍ ക്രൂശില്‍ക്കയറ്റാനും വരില്ല.. ഞാന്‍കൂടി ജോലിക്കുപോയി കുടുംബം പുലര്‍ത്തേണ ആവശ്യം ഇല്ല എന്ന ഏട്ടന്റെ ഒരൊറ്റ ചിന്താഗതിയാല്‍.. സ്വസ്ഥം ഗൃഹഭരണം.

എല്ലാ പ്രവാസികളെപ്പോലെ നാട്ടിലെത്തി settle ചെയ്യുന്ന dreams n plansനെപ്പറ്റി എപ്പോഴൊക്കെ ഏട്ടന്‍ വാതോരാതെ സംസാരിച്ചുതുടങ്ങുന്നുവോ അപ്പോഴൊക്കെ ഞാന്‍ അതു മുടക്കം വരാന്‍ ഗണപതിക്ക് നാളികേരം നേരാറുണ്ട്.

പ്രവാസി ജീവിതം Zindabad! (homemakers only)

Advertisements
സാഹിത്യ നിരൂപകരേ... ബുദ്ധിജീവികളേ... ദയവായി എനിക്കെതിരെ warrant പുറപ്പെടുവിക്കരുത്.. എന്നിലെ കലാകാരിക്ക് stay order തരരുത്... എനിക്ക് ആകെ അറിയാവുന്നത് മലയാളഭാഷയിലെ ചില പ്രത്യേക അക്ഷരങ്ങൾ മാത്രമാണ്‌ ‘ക്ഷ’ ‘ങ്ങ’ ‘ച്ഛ’ ‘ജ്ഞ’ പിന്നെ ‘ഋ’... ഇതൊക്കെത്തന്നെ തെറ്റുകൂടാതെ ഉച്ഛരിക്കാൻ കഴിയാറില്ല. ഈ പരിമിതിയിൽ നിന്നുകൊണ്ട് ഞാൻ ആരുടെയെങ്കിലുമൊക്കെ പ്രതിയോഗിയാവാൻ ആഗ്രഹിക്കുന്നതേയില്ല. ദയവുചെയ്ത് ക്ഷമിക്കുക.... എന്നെ വെറുതെവിടുക.