Share The Article

01

അല്ല എന്താ മാഷേ .., രാവിലെത്തന്നെയുള്ള ഈ ഓട്ടം …?, ഹെല്‍ത്ത് കോണ്‍ഷ്യസ് ഒക്കെ ആയോ …?

അപ്പോ താനീ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത് ..?,

”എന്ത് പറ്റി ….”?

”ഇനി ഇപ്പോ .., എന്ത് പറ്റാനാ …?, റോഡീക്കൂടി നടക്കണമെങ്കീ .., ഓട്ടം .., ചാട്ടം .., മരം കയറ്റം തുടങ്ങി എല്ലാ കലാപരിപാടികളും അറിയേണ്ടവരും ..”

”താനൊന്ന് തെളിച്ച് പറയ് ”?

”എടോ .., വല്ലപ്പോഴെങ്കിലും പത്രം വായിക്കണം …”?

”പത്രം ഞാന്‍ ദിവസവും വായിക്കുന്നതല്ലേ …”?

”വെറുതെ പരസ്യോം .. പടോം മാത്രം നോക്കിയാ പത്ര വായന ആവില്ലെടോ …”

”താനൊന്നു തെളിച്ചു പറയ് …”?

”ടോ ..ഇന്നത്തെ പത്രത്തില് ഒരു വാര്‍ത്ത കണ്ടോ ..? അതായത് .., ഇനി തൊട്ട് നായ കടിക്കാന്‍ വരുമ്പോള്‍ .., ഓടി മരത്തില്‍ കേറിയാല്‍ മതീന്ന് …”

”അതിപ്പോ അതന്നല്ലേ എല്ലാവരും ചെയ്യണത് .., കടിക്കാന്‍ നായ വരുമ്പോള്‍ ഓടും .., , ജീവനില്‍ കൊതിയുള്ള ആരെങ്കിലും ഒടാണ്ടിരിക്കോ …?, പക്ഷേ അതിനും മുമ്പേ നായ പിടിച്ചു കടിക്കുവല്ലോ …?”

”അതാ ഇനി തൊട്ട് നായ കടിക്കാന്‍ വരുമ്പോള്‍ രക്ഷപ്പെടാനായി ഓടി മരത്തില്‍ കേറിയാല്‍ മതീന്ന് പറയണത് .., ഇത്രയും നല്ലൊരു സൊലൂഷ്യന്‍ സ്വന്തം ജനങ്ങള്‍ക്ക് ആരാടോ പറഞ്ഞു തരികാ ..”?

അതിനുള്ള പരിശീലനത്തിലാ .., ഞാന്‍ .., ഈ ഓട്ട പരിശീലനം കഴിഞ്ഞ് ., മരം കേറല്‍ പരിശീലനം കൂടിയുണ്ട് …”

”നായക്കള് കടിക്കാന്‍ വരുമ്പോ ഓടിയാല്‍ പോരേ …,?, ഇപ്പോ തന്നെ പരിശീലനം എന്നും പറഞ്ഞ് കൂമ്പു വാട്ടണോ …?”

”എടോ ..ഏതു കാര്യവും പരിശീലനം കൊണ്ടേ ഉത്തമാനാകൂ ..?, പെട്ടെന്ന് നായ കടിക്കാന്‍ വന്നാല്‍ മരം കാണുന്ന വരേക്കും ഓടണ്ടേ …?

”ആണുങ്ങള്‍ക്ക് ഒരു വിധത്തില്‍ ഓടി മരത്തില്‍ കേറാം .., പക്ഷേ .., സ്ത്രീകളും കുട്ടികളും എന്ത് ചെയ്യും …?”

ഒന്നും ചെയ്യാനില്ല .., കടി കൊള്ളുക തന്നെ …

പിന്നെ ഒന്ന് പറഞ്ഞു നൊക്കാമെന്ന് മാത്രം ..

”ടോ .., നായേ .., വല്ല മരങ്ങള്‍ ഉള്ള സ്ഥലത്ത് വെച്ച് മാത്രം ഞങ്ങളെ കടിക്കാന്‍ വാടേ …, ഒന്നൂല്ലെങ്കീ ഞങ്ങള് കുറേ ചോറൊക്കെ നിങ്ങള്‍ക്ക് തന്നിട്ടുള്ളതല്ലേ ..? ആ ഒരു മനസാക്ഷിയെങ്കിലും ഞങ്ങളോട് കാണിക്കെടാ ഉവ്വേ ..?”

ഇവിടെയുള്ള ഞങ്ങടെ വര്‍ഗ്ഗത്തില്‍ പ്പെട്ടവരൊന്നും പറഞ്ഞാ കേക്കാണില്ല ..നിങ്ങളെങ്കിലും ഒന്ന് മനുഷ്യപ്പറ്റ് .., സോറി .., മൃഗപ്പറ്റെങ്കിലും കാണിക്കപ്പാ …!”

”അപ്പോ .., ഈ മൃഗങ്ങളെക്കാള്‍ താഴേയാണോ .., നമ്മള്‍ മനുഷ്യരുടെ സ്ഥാനം …?”

”ആയിരിക്കുമല്ലോ …, അതല്ലേ പട്ടി കടിക്കാന്‍ വരുമ്പോ .., ഓടി മരത്തില്‍ കേറാന്‍ പറയണത് ..”?

”ഇങ്ങനെയൊക്കെ പറയാന്‍ ഉള്ള അധികാരം നമ്മളൊക്കെയല്ലേ ഉണ്ടാക്കി കൊടുത്തത് …?”

”അത് തന്നെയാടോ .., അതിന്റെ ഉത്തരവും …!

പട്ടികളേക്കാള്‍ ബുദ്ധിയില്ലായ്മയല്ലേ നമ്മള്‍ കാണിച്ചത് …, അപ്പൊ .., ഇതല്ല .., ഇതിലപ്പുറവും അനുഭവിച്ചേ തീരു ..”!

”ഇനി ഇപ്പൊ ഒന്നേ ചെയ്യാനുള്ളൂ .., പട്ടികള് വരണ കാണുമ്പോ .., റോഡിന്റെ ഒരു വശത്തേക്ക് മാറി നിന്ന് .., കൈ കൂപ്പി .., തല കുമ്പിട്ട് ഒച്ചാനിച്ചു നിക്കാ ..!, ഈ പഴയ കാലത്ത് .. ജന്മിമാരും .., മേലാളന്‍ മാരും വരുമ്പോ കീഴെക്കിടയിലുള്ളവര് വണങ്ങി നിപ്പില്ലേ .., അത് പോലെ …”

അല്ലാതെ .., നമുക്കിനി ഒരു രക്ഷയുമില്ലെടോ …?

മനുഷ്യന്‍മാര് നമ്മളെ സഹായിക്കില്ലെന്ന് ഉറപ്പായി .., അപ്പൊപ്പിന്നെ പട്ടികളുടെ കാരുണ്യം തേടുക മാത്രമേ നിവ്രത്തിയുള്ളൂ …!

ചില ഇംഗ്ലീഷ് സിനിമകളില്‍ ഒക്കെ കണ്ടിട്ടില്ലേ …, യന്ത്ര മനുഷ്യരും .. കുരങ്ങന്‍മാരും ഒക്കെ നാടു വാഴുന്ന കാലം …!അത് പോലെ ഇനി ചിലപ്പോള്‍ പട്ടികളുടെ കാലമായിരിക്കും വരാന്‍ പോകുന്നത് …!

”കലി കാലം …അല്ലേ …..?”

കലി കാലമൊന്നുമല്ലെടോ.., അധികമായാല്‍ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ ..?

മനുഷ്യര്‍ സ്‌നേഹത്തോടെ വീട്ടില്‍ വളര്‍ത്തുന്ന ഈ മൃഗങ്ങള്‍ .., മനുഷ്യരോട് ഇത്രയും ഇണങ്ങി ജീവിക്കുന്ന ഈ മൃഗങ്ങള്‍ .., എങ്ങിനെ ഇത്ര അപകടകാരികളായി മാറി എല്ലാവരേയും കടിക്കുന്നു …, എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ …?

ഇതൊക്കെ ശാസ്ത്രീയമായി പഠിക്കാന്‍ ആര്‍ക്കാണ് ഇവിടെ സമയം ..?

നമ്മുടെ രക്ഷ നമ്മള് തന്നെ നോക്കിക്കോ ..?അത് കൊണ്ട് ഇപ്പൊത്തന്നെ ഓടാനും മരം കേറാനും ഒക്കെ പഠിച്ചോ …ആപത്ത് സമയത്ത് ഉതകും …!

”പാവം സ്ത്രീകളുടെയും കുട്ടികളുടേയും കാര്യമാണ് കഷ്ടം ….?

അവരോട് .., ദൈവത്തോട് പ്രാര്‍ഥിക്കാന്‍ പറയാം …, അല്ലാതെ നമ്മളെ രക്ഷിക്കാന്‍ ആരുമില്ല …!

”ഇതിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങും ….”!

”എന്നിട്ട് എന്തിനാ .. ഈ നായ്ക്കള്‍ ഓടിച്ചിട്ട് കടിക്കാനോ …?”

എടോ .., താനും .., ഞാനും .., ഉള്‍പ്പെടുന്ന .., ഈ ജനങ്ങളൊക്കെ കഴുതകളാടോ ..

അല്ലെങ്കില്‍ ദിവസവും നായ്ക്കളുടെ അക്രമങ്ങളെപ്പറ്റി .., വാര്‍ത്തകളും .., ജനങ്ങളുടെ സുരക്ഷക്ക് ഭീക്ഷിണി ആയിട്ടും .., ഒന്നും കാണാതേയും .., പ്രവര്‍ത്തിക്കാതെയും ഇരിക്കുന്ന ഉത്തരവാധിത്വമുള്ള ഏവര്‍ക്കും അറിയാം .., ജനം എന്ന് പറയുന്നത് വെറും കഴുതകള്‍ ആണെന്ന് .., ഒന്നിനും പ്രതികരിക്കാത്ത കോവര്‍ കഴുതകള്‍

അവനെ പട്ടിയല്ല .., എലി വരെ കടിച്ചു കൊല്ലും ..!

ഒരു മനുഷ്യജീവനും .., ഇവിടെ ഒരു പട്ടിയുടെ അത്ര വില പോലും ഇല്ല ..!

എല്ലാം കാലത്തിന്റെ വിക്രിതികള്‍ …!