Share The Article

asdfa എബോള ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗള്‍ഫ്‌ രാജ്യങ്ങളില്‍ വിസ വിലക്ക്. എബോള പോലെയുള്ള പകര്‍ച്ച വ്യാധികളെ  പ്രതിരോധിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വിസ വിലക്ക് ഏര്‍പ്പെടുത്തിയത്. എബോള ബാധയുള്ള, ലൈബീരിയ, നൈജീരിയ, ലിബിയ, സിറിയ എന്നി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് ഗള്‍ഫില്‍ ഇറങ്ങാന്‍ അധികൃതര്‍ അനുവധിക്കാതത്.

ഈ രാജ്യങ്ങളില്‍ രോഗം പൂര്‍ണമായും ശമിച്ചുവെന്ന് ഉത്തമ ബോധ്യം വരുന്നത് വരെ ഈ രാജ്യക്കാരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കില്ല എന്ന് ഗള്‍ഫ്‌ സര്‍ക്കാരുകള്‍ അറിയിച്ചു. സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ കുടുങ്ങിയിരിക്കുന്നത്  ലൈബീരിയ, നൈജീരിയ, ലിബിയ, സിറിയ എന്നി രാജ്യങ്ങളില്‍ നിന്നും തൊഴില്‍ തേടി ഗള്‍ഫിലേക്ക് പുറപ്പെട്ട തൊഴില്‍രഹിതരാണ്‌..!!!