0 Shares 170 Views

എയിഡ്‌സ് പൂര്‍ണമായിതടയുന്ന ഗര്‍ഭനിരോധന ഉറ തയ്യാര്‍.

over-the-course-of-a-long-history-the-condom-hasnt-changed-that-much

എച്‌ഐവി 99.9 ശതമാനവും തടയുന്ന ഗര്‍ഭനിരോധന ഉറ ഓസ്‌ട്രേലിയയില്‍ വികസിപ്പിച്ചെടുത്തു. ഉടന്‍ തന്നെ വിപണിയില്‍ എത്തുന്ന ഈ ഉറകള്‍ എയിഡ്‌സ് സാധ്യതകള്‍ പൂര്‍ണമായും അകറ്റി നിര്‍ത്തുമെന്ന്, ഉറ വികസിപ്പിച്ചെടുത്ത അന്‍സല്‍ എന്ന കമ്പനി പറയുന്നു. ഓസ്‌ട്രെലിയന്‍ കമ്പനിയായ അന്‍സല്‍ നിര്‍മ്മിച്ച ഈ ഉറ അവിടത്തെ സര്‍ക്കാരും അംഗീകരിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായി ഈ ഉറകള്‍ വിപണിയില്‍ എത്തിച്ചു വില്‍ക്കാന്‍ സര്‍ക്കാര്‍ കമ്പനിക്ക് അനുവാദം നല്‍കി കഴിഞ്ഞു.

ഹെര്‍പിസ്, പപ്പിലോമോ എന്നി വൈറസുകളെ തടയാനും ചെറുത്തു നിര്‍ത്താനും സാധിക്കുന്ന ഈ ഉറകളില്‍, വൈറസുകളെ നശിപ്പിക്കുന്ന ‘വിവജെല്‍’ സംയോജിപ്പിച്ചിരിക്കുന്നു. ഇത് വൈറസിന്റെ വ്യാപനത്തെ തടുക്കുന്നു.

ഒരു മാസത്തിനകം ഈ ഉറകള്‍ ഓസ്‌ട്രേലിയയില്‍ ലഭ്യമായി തുടങ്ങുമെന്നും, പിന്നീട് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

 

Write Your Valuable Comments Below