എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍ : സുബ്രമണ്യം സ്വാമി

subramanian-s

എല്ലാ ഇന്ത്യക്കാരും എല്ലാ തരത്തിലും ഹിന്ദുക്കളാണ് എന്ന് പറഞ്ഞു കൊണ്ട് സുബ്രമണ്യം സ്വാമി നടത്തിയ പ്രസ്താവന വിവാദമാകുന്നു.

ശാസ്ത്രപരമായും ചരിത്രപരമായും ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദുക്കളാണ് എന്നാണ് സ്വാമി പറയുന്നത്. ഉത്തര്‍പ്രദേശില്‍ നടന്ന ഒരു ആര്‍എസ്എസ് പരിപാടിക്ക് ഇടയിലാണ് സ്വാമി ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്.

മുസ്ലിങ്ങള്‍ ഹിന്ദു ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് വരെ അദ്ദേഹം അക്ഷേപ്പിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്.

നെഹ്‌റു മുതല്‍ സോണിയ ഗാന്ധി വരെയുള്ള കോണ്‍ഗ്രസ്‌ നേതാക്കളെയും അടച്ചു ആക്ഷേപ്പിച്ചായിരുന്നു സ്വാമിയുടെ പ്രസംഗം.