Share The Article

01

ലോകത്ത് പല തരത്തിലുള്ള കളികള്‍ പ്രചാരത്തില്‍ ഉണ്ട്. പ്രത്യേകിച്ചും യുറോപ്യന്‍ രാജ്യങ്ങളിലും മറ്റും രസകരമായ ചില ഒഴിവുകാല കളികള്‍ സംഘടിപ്പിക്കാറുണ്ട്. അതിലൊന്നാണ് ‘തലയണയടി’. എന്ന് വെച്ചാല്‍ ‘പില്ലോ ഫൈറ്റ്’. അതെ വീട്ടിലെ ചെറിയ പിള്ളേര്(വല്ലപ്പോഴും മുതിര്‍ന്നവരും) തമാശക്ക് അടി കൂടുന്ന ആ കളി തന്നെ. ഏപ്രില്‍ 5 ‘ലോക തലയണയടി ദിനം’ കൂടിയാണ്.

02

ചിത്രം കാണുമ്പോള്‍ പ്ലാസ്റ്റിക്‌ വേസ്റ്റ് കൂട്ടിയിട്ടതാണെന്ന് തോന്നിപ്പോകും. ഈ കഴിഞ്ഞ ഏപ്രില്‍ 5 ന് ന്യൂ യോര്‍ക്ക്‌ നഗരത്തില്‍ സംഘടിപ്പിച്ച പില്ലോ ഫൈറ്റ് മത്സരത്തിന്റെ ഫോട്ടോ ആണിത്. നൂറു കണക്കിനാളുകള്‍ ആണ് പരിപാടിയില്‍ പങ്കെടുക്കാന്‍ വാഷിങ്ങ്ടന്‍ സ്ക്വയര്‍ പാര്‍ക്കില്‍ ഒത്തു ചേര്‍ന്നത്‌. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ആവേശത്തോടെയാണ് കളിച്ചതെന്നു സംഘാടകര്‍ പറയുന്നത്.

03

ഓസ്ട്രിയയിലെ വിയന്നയില്‍ നടന്ന ഒരു പില്ലോ ഫൈറ്റ് മത്സരത്തിന്റെ വീഡിയോ ആണ് ചുവടെ.

തിരക്ക് പിടിച്ച ജീവിതത്തില്‍, ഇതിനൊക്കെ ഇവര്‍ എവിടുന്നു സമയം കണ്ടെത്തുന്നു എന്നത് അതിശയകരം തന്നെ. നമ്മുടെ നാട്ടിലും ഇത്തരം മത്സരങ്ങള്‍ വേണമായിരുന്നുവെന്നു തോന്നുന്നു. അല്ലെ ?

മലയാള ഭാഷയെ സ്നേഹിക്കുന്ന ഒരു മലയാളി.