ഏറെ വൈകാതെ തന്നെ ഈ റോബോട്ട് നിങ്ങളുടെ ജോലി തെറിപ്പിക്കും !

01

ലാസ് വെഗാസില്‍ നടന്നു കൊണ്ടിരിക്കുന്ന ലോക കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ചാണ് പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ തോഷിബ ഒരു ബോംബ്‌ പൊട്ടിച്ചത്. 22 വയസ്സുള്ള ഒരു യുവതിയെ സ്റ്റേജില്‍ കൊണ്ട് വന്നാണ് അവര്‍ ഞെട്ടിച്ചത്. ഒരു യുവതിയെ കണ്ടാല്‍ ആരെങ്കിലും ഞെട്ടുമോ ? യുവതി ഒരു റോബോട്ട് ആയിരുന്നു എന്ന് മാത്രം. ചിഹിരഐക്കോ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട് മനുഷ്യരുടെ പോലെ മുഖഭാവം ഉപയോഗിച്ചാണ് സംസാരിച്ചത്.

വൃദ്ധരായ മനുഷ്യരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ആന്‍ഡ്രോയിഡ് ഓഎസ്സില്‍ തോഷിബ ഈ പെണ്ണിനെ ഉണ്ടാക്കിയിരിക്കുന്നത്. ഇങ്ങനെ മനുഷ്യരുടെ അതെ രൂപത്തില്‍ ഒരു റോബോട്ട് നിര്‍മ്മിക്കുവാന്‍ ആന്‍ഡ്രോയിഡിനെ കൊണ്ടേ സാധിക്കൂ എന്ന് തോഷിബ പറയുന്നു.

പെട്ടെന്നും സ്മൂത്ത്‌ ആയതുമായ ശരീര ചലനം സാധ്യമാക്കിയത് വായു തുല്യമായ 43 അക്യൂട്ടറുകള്‍ ഉപയോഗിച്ചാണെന്ന് തോഷിബ വെളിപ്പെടുത്തി. അതില്‍ മുഖത്ത് 15 എണ്ണവും 4 എണ്ണം ശരീരത്തിലും 24 എണ്ണം തോളിലും കൈകളിലും ആണ് ഉപയോഗിക്കപ്പെട്ടത്.

മനുഷ്യന്‍ ചെയ്യുന്ന ജോലികള്‍ ചെയ്യുവാന്‍ ഈ റോബോട്ടുകള്‍ പ്രാപ്തരാവുന്നതോടെ ഏറെ വൈകാതെ വലിയൊരു ശതമാനം ആളുകള്‍ തൊഴില്‍ രഹിതരവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Write Your Valuable Comments Below