ഐഎസ് ഭീകരന്‍മാര്‍ക്ക് ഹാക്കര്‍മാരുടെ വക കിടിലന്‍ പണി !

4

1day

ഹാക്കര്‍മാര്‍ അടുത്തിടെ ചെയ്ത ഏറ്റവും നല്ല പ്രവര്‍ത്തി ഏതെന്ന ചോദ്യത്തിന് ഇതെന്നാകും നിങ്ങളുടെ ഉത്തരം. കാരണം അത്രയും മഹത്തായ പ്രവര്‍ത്തിയാണ് അവര്‍ ചെയ്തിരിക്കുന്നത്. ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പായ അനോണിമസ് നടത്തിയ ബൃഹത്തായ സൈബര്‍ ആക്രമണത്തില്‍ തങ്ങളുടെ ചെയ്തികള്‍ കൊണ്ട് ലോകം ഒന്നടങ്കം വെറുത്ത ഭീകരവാദ ഗ്രൂപ്പ് ഐസിസിന്റെ നൂറുകണക്കിന് ട്വിറ്റെര്‍, ഫേസ്ബുക്ക് അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌.

അവര്‍ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്ത വീഡിയോ പ്രകാരം അനോണിമസ് ഗ്രൂപ്പും റെഡ് കള്‍ട്ട് ഗ്രൂപ്പും സംയുക്തമായാണ് #OpISIS എന്ന ഹാഷ്ടാഗോടെ ആക്രമണം സംഘടിപ്പിച്ചിരിക്കുന്നത്. ഹാക്കിങ്ങിന് വിധേയമായവരില്‍ ഐസിസ് നേരിട്ട് നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും അവരുടെ ആശയം പ്രചരിപ്പിക്കുന്ന അക്കൌണ്ടുകളും പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്ന അക്കൌണ്ടുകളും ഉള്‍പ്പെടുന്നു.

അവരുടെ വീഡിയോ പറയുന്നത് പ്രകാരം ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ മുസ്ലിംകളും ജൂതരും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന ഹാക്കിംഗ് ലോകം സംയുക്തമായി പങ്കെടുത്തിട്ടുണ്ട്. അവരുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം,

They are “hackers, crackers, Hacktivist, phishers, agents, spies, or just the guy next door… students, administrators, workers, clerks, unemployed, rich, poor.” They are also “young, or old, gay or straight… from all races, countries, religions, and ethnicity. United as one, divided by zero.” video explains.

അനോണിമസ് ഹാക്ക് ചെയ്ത ട്വിറ്റെര്‍ അക്കൌണ്ടുകളുടെ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ട്വിറ്റെര്‍ അവര്‍ നോട്ട് ചെയ്ത 1500 ഓളം ഐസിസ് നേതൃത്വത്തില്‍ നടത്തിയിരുന്ന ട്വിറ്റെര്‍ അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. അതിനു പുറമെയാണ് അനോണിമസിന്റെ നേതൃത്വത്തില്‍ യുദ്ധം തുടങ്ങിയിരിക്കുന്നത്.

അനോണിമസ് പുറത്ത് വിട്ട യൂട്യൂബ് വീഡിയോ ഇവിടെ കാണാം

ഇനിയും ഇത്തരം അക്കൌണ്ടുകള്‍ നടത്തുന്നവര്‍ക്ക് അനോണിമസ് ഒരു വാണിംഗ് മെസേജ് കൂടി നല്‍കുന്നുണ്ട്

We will hunt you, take down your sites, accounts, emails, and expose you…
From now on, no safe place for you online…
You will be treated like a virus, and we are the cure…
We own the internet…
We are Anonymous; we are Legion; we do not forgive, we do not forget, Expect us.

ഈ ആക്രമണത്തെ കുറിച്ച് വായനക്കാര്‍ എന്ത് പറയുന്നു ?

Write Your Valuable Comments Below