ഐക്യരാഷ്ട്ര സഭ ഇന്ത്യന്‍ സേനയ്ക്ക് നല്‍കാനുള്ളത് കോടികള്‍..

Spread the love

the-indian-army

യുഎന്‍ സമാധാന സേനയില്‍ ഏറ്റവും കൂടുതല്‍ സൈനികരെ അയച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. അതിനാല്‍ തന്നെ ഈ ഇനത്തില്‍ വന്‍ തുകയാണ് യുഎന്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ളത്. വിവിധി ഓപ്പറേഷനുകളില്‍ ഇന്ത്യന്‍ സൈന്യം പങ്കെടുത്തതിന്റെ ഭാഗമായി 110 മില്യണ്‍ ഡോളര്‍ ആണു യുഎന്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ളത്.

രണ്ടു ദിവസത്തിനുള്ളില്‍ ഈ ബാധ്യത തീര്‍ക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഫൊര്‍ മാനെജ്‌മെന്റ് യുകിയോ തകസു അറിയിച്ചു. മൊത്തം 585 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണു യുഎന്നിന് ഉള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഈ ചെലവ് വെട്ടിക്കുറയ്ക്കാന്‍ യുഎന്‍ ആലോചിക്കുന്നു.

സമാധാന സംരക്ഷണത്തിനും സമാധാന പുന:സ്താപനത്തിനും ഐക്യരാഷ്ട്രസഭ രൂപീകരിച്ച അന്താരാഷ്ട്രസേനയാണ് ഐക്യരാഷ്ട്രസഭ സമാധാന സേന. അഭ്യന്തര കലഹം രൂക്ഷമായ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി സമാധാനം നിലനിര്‍ത്തുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശം. സമാധാനസേന പ്രദേശത്തെ സമാധാന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുകയും യുദ്ധാനന്തര കരാറിന്റെ നടത്തിപ്പിന് രാജ്യങ്ങളെ സഹായിക്കുകയും ചെയ്യുന്നു.