ഐഫോണുകളെ തകര്‍ക്കാന്‍ പ്രത്യേക എസ്എംഎസ് വൈറസുകള്‍

8

ss

ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക മികവുള്ള ആപ്പിള്‍ ഐഫോണിനെ തകര്‍ക്കാന്‍ ഒരു എസ്എംഎസ് സന്ദേശം മാത്രം മതി. ഐ ഫോണ്‍ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ വാര്‍ത്ത.
വിപണിയില്‍ ചരിത്രം സൃഷ്ടിക്കുന്ന ഐഫോണുകളുടെ ചെറിയ സുരക്ഷാപ്രശ്‌നം പോലും വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ ഐഫോണിന്റെ വില്ലനായി എത്തിയിരിക്കുന്ന എസ്എംഎസ് നിസ്സാരക്കാരനല്ല, കാരണം ഇവന്‍ ഐഫോണിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെയും തകര്‍ക്കാന്‍ കരുത്തുളളതാണ്.

ഒരു ‘ബഗ്’ എസ്എംഎസാണ് വില്ലന്‍, മുകളിലെ ചിത്രത്തില്‍ കാണുന്ന തരത്തില്‍ ഒരു എസ്എംഎസ് ആയിട്ടാണ് ബഗ് സന്ദേശം ഫോണിലേക്ക് എത്തുക, അതു തുറന്നു നോക്കിയാല്‍ ഫോണ്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഫോണ്‍ സ്റ്റക്കാക്കുന്നതിനൊപ്പം പിന്നീട് ഇത് റീബൂട്ട് ചെയ്യേണ്ടിയും വരും.
സംഭവം ആപ്പിള്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നു ഇതു പരിഹരിക്കാനുള്ള പ്രത്യേക സോഫ്റ്റ്‌വെയറും തയാറാക്കി കഴിഞ്ഞതായി ആപ്പിള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു.
ചില പ്രത്യേക ശ്രേണിയില്‍പെടുന്ന യൂണികോഡ് ചിഹ്നങ്ങളും അറബിക് അക്ഷരങ്ങളുമാണ് ഐഫോണിനെ ബോധംകെടുത്തുന്നത്. ഇത് പരിഹരിക്കാന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്.

Write Your Valuable Comments Below