ഒന്നരക്കോടി വിലയുള്ള ബിഎംഡബ്ല്യു ഐ 8 ദുല്‍ഖര്‍ വാങ്ങിയോ ?

ali-kabar1

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്ന ഒരു ചിത്രമുണ്ട്. മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒന്നരക്കോടി വിലയുള്ള ബിഎംഡബ്ല്യുവിന്റെ ഐ8 കാറിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ആ ചിത്രം കണ്ടതോടെ നാട്ടില്‍ പാട്ടായി പൊതുവേ വാഹനകമ്പക്കാരനായ വാപ്പിച്ചിയുടെ പുന്നാര മോന്‍ അതും വാങ്ങിയെന്ന്. എന്നാല്‍ ഇപ്പോള്‍ ദുല്‍ഖര്‍ ആ വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

ദുബായില്‍ എത്തിയപ്പോള്‍ ടെസ്റ്റ്‌ഡ്രൈവിന് വേണ്ടി കാര്‍ ഓടിച്ചതായിരുന്നു. അതാരോ ക്യാമറയില്‍ പകര്‍ത്തുകയും, തെറ്റായ വാര്‍ത്തകള്‍ക്കൊപ്പം പ്രചരിപ്പിക്കുകയുമായിരുന്നെന്ന് ദുല്‍ഖര്‍ ഇക്കാര്യം തന്നോട് അന്വേഷിച്ചവരോട് വ്യക്തമാക്കി. എന്നാലും ബാപ്പയെ പോലെ മകനും വാഹനങ്ങളോട് കമ്പമുണ്ടെന്നത് നിഷേധിക്കുന്നില്ലന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

കേരളത്തില്‍ ഇതുവരെ ആരും സ്വന്തമാക്കിയിട്ടില്ലാത്ത ഈ കാര്‍ ദുല്‍ഖര്‍ ദുബായി ഷോറൂമില്‍ നിന്നാണ് വാങ്ങിച്ചതെന്നും വ്യാജവാര്‍ത്തയില്‍ പറഞ്ഞു. കേരളത്തിലെ റോഡുകളില്‍ ഇതുവരെ ഓടാത്ത ഈ കാറുമായി ദുല്‍ഖര്‍ കേരളത്തിലെത്തുമെന്നും വാര്‍ത്തകള്‍ പലരും പടച്ചു വിട്ടിരുന്നു.

ബിഎംഡബ്ല്യൂ കാര്‍ ശ്രേണിയില്‍ മുന്നില്‍ നില്‍ക്കുന്ന കാറാണ് ബിഎംഡബ്ല്യൂ ഐ8. 4.4 സെക്കന്റിന് ഉള്ളില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.