ഒരുകിലോ താറാവിറച്ചി വാങ്ങിയാല്‍ അരക്കിലോ കോഴിയിറച്ചി ഫ്രീ..!!

mpi

മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് ഇത്തരമൊരു ഓഫറുമായി വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാല്‍പ്പത് ശതമാനം ഉല്‍പ്പാദനവിലും വിപനനത്തിലുമുല്ല വര്‍ദ്ധനവ്‌ കണക്കിലെടുത്താണ് ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു സൌജന്യം നല്‍കാന്‍ കമ്പനി തീരുമാനിച്ചത്.

എംപിഐയുടെ പുതിയ ഉത്പന്നമായ താറാവ് ഇറച്ചിയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കിലോ താറാവ് ഇറച്ചി വാങ്ങുന്ന ഉപഭോക്താവിന് എംപിഐയുടെ ഉത്പന്നമായ ജനത ചിക്കന്‍ (500 ഗ്രാം) പായ്ക്കറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ജനുവരി ഒന്നുമുതല്‍ കേരളത്തിലെ അംഗീകൃത ഏജന്‍സികളില്‍ നിന്നും താറാവ് ഇറച്ചി വാങ്ങുന്നവര്‍ക്ക് സൌജന്യമായി കോഴിയിറച്ചിയും ലഭിക്കും.