Share The Article

വയസു 26 കഴിഞ്ഞപ്പോളെ മനസ്സില്‍ ആശ തുടഗിയത ഒരു കല്യാണം കഴികണം. കാരണം വേറെ ഒന്നും അല്ല കോളേജ് ലൈഫ് ഒന്നും വേണ്ടത്ര അടിച്ചു പൊളിക്കാന്‍ പറ്റിയില്ല. പടിപിസ്റ്റ് എന്നാ ദുഷ്പേരും ആധ്യാപകന്‍ അയ അച്ഛന്റെ മഹിമയും, ഒരു പെണ്ണിനോടും ഇഷ്ട്ടം പറയാന്‍ പടിയിടില്ല. 8b ലെ സഹാപടി ആശ്വതിയോടും +1 ല ഒരുമിച്ചു പഠിച്ച വിദ്യയോടും ചെറിയ ഒരു ‘ഇത്’ തോന്നിയെങ്ങിലും വീടിന്റെ തെക്കുവശത്തെ പറമ്പിലെ കാപ്പി വടിയുടെ സുഖം ഓര്‍ത്തു മിണ്ടിയെ ഇല്ല.

അപ്പോള്‍ പറഞ്ഞു നിര്‍ത്തിയത് പ്രായം 26 എഞ്ചിനീയറിംഗ് പഠനം കഴിജ്ജു പ്രവാസിയായി കുടിയെരുമ്പോള്‍ 24 പൂര്‍ത്തി ആയിട്ടില്ല പിന്നെ അങ്ങോട്ട്‌ ഒറ്റപ്പെടലിന്റെ തീഷ്ണമായ ഓര്‍മ്മകള്‍ മാത്രം. 2 വര്ഷം കഴിഞ്ഞു എത്തിയപ്പോള്‍ തന്നെ ഏടത്തി അമ്മയെ ശട്ടം കെട്ടി വിവാഹ കാര്യം വീട്ടില്‍ ഒന്നും എടുത്തിടാന്‍. ‘ആര്‍ക്കു നമ്മുടെ ഉണ്നിക്കോ..?? നിയെന്താ കളി പറയുവ..?’ അമ്മയുടെ വായില്‍ നിന്നും ഇത്രെയും കേട്ടപോളെ ചേടത്തി വലിഞ്ഞ്ജു. സാരമില്ല അച്ഛന്‍ പറയാന്‍ ഉള്ളത് അമ്മ പറഞ്ഞു ഇത്രെയും കരുതിയാല്‍ മതി. വീണ്ടും 2 വര്‍ഷത്തെ ഇടവേള. വിരഹ ദുഃഖം
‘പ്രായം 28 ആയില്ലേ ഇത്തവണ ലീവ്നു വരുമ്പോള്‍ ഒരു കല്യാണം കഴിപ്പികണം’ അച്ഛന്‍ ഇത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി, ഒരിക്കല്‍ അല്ല ആറായിരം തവണ.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഉണ്ണി നാട്ടില്‍ വരുന്നു. വീടിന്റെ അടുത്തുള്ള ഒന്ന് രണ്ടു നായര്‍ കുട്ടികളെ അച്ഛന്‍ തന്നെ അങ്ങ് ആലോചികുന്നുണ്ട്. ‘എനിക്ക് വേണ്ട’ ഞാന്‍ മുഖത്തടിച്ചു പറഞ്ഞു. എനിക്ക് പരിഷ്കാരി പെണ്ണ് മതി. തീരുമാനം എന്റെ. ആരും ആലോചികാനും വന്നില്ല. അതിനും ഞാന്‍ തന്നെ. എന്റെ ഈ കൈകള്‍ കൊണ്ട് തന്നെ അന്വേഷണം വേറെ എങ്ങും അല്ല ഫേസ്ബുക്ക് വഴി. രാവിലെ എഴുന്നേറ്റു തുടങ്ങും ജീവിത പങ്കാളിയെ കണ്ടെത്താന്‍. ‘രമ്യ നായര്‍, അശ്വതി നായര്‍, അഞ്ജലി നായര്‍ ഇങനെ ഓരോന്നും നോക്കും. ഇഷ്ട്ടപെട്ടതിനൊക്കെ റിക്വസ്റ്റ് കൊടുക്കും..!!!

എന്ത് മനോഹരം അയ വഴി. കൂടെ ജോലി ചെയ്യുന്ന ജീവന്‍ പറഞ്ഞ വാക്കുകള്‍ ആണ് കാരണം ” ഡാ കെട്ടുന്നത് നമ്മല മനസില് ഇണങ്ങുന്നതിനെ കെട്ടണം. കണ്ടു പിടിക്കണം പ്രേമിക്കണം, എന്നിട്ട് കെട്ടണം…!!!” പ്രേമം എന്ന് കേട്ടപോളെ കുളിര് കോരി… ഓ.. എന്തൊരു സുഖം… പ്രവാസിയുടെ നിശ്വാസങ്ങള്‍…!

ആഗ്രഹം പോലെ ഒരു കുട്ടിയെ കണ്ടെത്തി, പേര് ശാലിനി നായര്‍. ആവശ്യത്തിനു പ്രേമിച്ചു വീട്ടില്‍ പറഞ്ഞു അന്വേഷിച്ചപ്പോള്‍ കുഴപ്പം ഇല്ലാത്ത ആലോചന. നന്നായി കല്യാണം കഴിഞ്ഞു’.

ശുഭം !!

ഈ കുറിപ്പിന്റെ അവസാനം കുറെ ഭാഗം പെട്ടെന്ന് എഴുതി തീര്‍ത്തത് എന്താണെന്നു ആലോചിച്ചോ ? ഇതൊന്നു കഴിഞ്ഞിട്ട് വേണം അവള്‍ക്ക് ഫേസ്ബുക്ക് തുറക്കാന്‍! കല്യാണം കഴിഞ്ഞു വര്ഷം 3 ആയി.. മക്കള്‍ ??? ഇല്ല… പക്ഷെ പേടിക്കാന്‍ ഇല്ല, അവളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ 4500 ഫ്രണ്ട് ഉണ്ടല്ലോ… ആശ്വാസം !!! ഞാന്‍ മിണ്ടാതെ ദിവസങ്ങള്‍ ഇരുന്നാലും ഒരു പ്രോബ്ലം ഇല്ല.. പുതിയ ഫോട്ടോക്ക് പ്രതിക്ഷിച്ച ‘ലൈക്‌’ ഇല്ലെങ്ങില്‍ മട്ട് മാറും.. പാതി രാത്രി വരെ ഓണ്‍ലൈന്‍ ഉണ്ടാവും പരിഷ്കാരി പെണ്ണല്ലേ എന്ത് പറയാന്‍.. അകെ കെട്ടിയോന്‍ ആണെന്ന് പറന്നു എനിക്കുള്ള സ്ഥാനം “Married to …..” എന്ന കുന്തം മത്രേം… ഇപ്പോള്‍ ഓര്‍ക്കുവായിരുന്നു, അച്ഛന്‍ വെട്ടി വച്ചിരിക്കുന്ന കാപ്പി വടി എന്ത് സുഖമുള്ള ഓര്മ.. ഒരു അടി കൂടി തരുമോ അച്ഛാ എനിക്ക്…ചെയ്ത തെറ്റിന്..!!!

എഡിറ്റിംഗ് , ഷോര്‍ട്ട് ഫിലിം ഡയറക്ഷന്‍ , ഫോട്ടോഗ്രഫി, ബ്ലോഗിങ്ങ്,ഫേസ്ബൂകിംഗ് ഇങ്ങനത്തെ ന്യൂ ജെനറേഷന്‍ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയം,മതം,സാമൂഹ്യം, പത്ര പ്രവര്‍ത്തനം മുതലായ പഴകിയ പ്രവണതകളും ആവോളം ഉള്ള ഒരു ക്ഷുഭിത യവ്വനം !!! കൂടുതല്‍ വായിക്കു http://jacobmamman.blogspot.in/