ഒരു കുഞ്ഞു നല്ല സിനിമ : കുഞ്ഞിരാമായണം

33

kunji
കുഞ്ഞിരാമായണം ദേശത്തിന്റെ കഥ..

ദേശത്തിന്റെയും അവിടുത്തെ ആളുകളുടെയും കുഞ്ഞിരാമന്‍ മൂലം ദേശത്ത് ഉണ്ടാകുന്ന ശാപങ്ങളുടെയും കഥയാണ് കുഞ്ഞിരാമയണം.. ഒരു മുത്തശ്ശി കഥ കേട്ടിരിക്കുന്ന ലാഘവത്തോടെ കണ്ടു തീര്‍ക്കാവുന്ന ചിത്രം.. അടിയോ വെടിയോ പുകയോ ഒന്നും ഇല്ല, പക്ഷെ ചിരിക്കാന്‍ ഒരുപാട് വകയുണ്ട്..

ഈ സിനിമയില്‍ വന്നതും പോയതുമായ എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്.. പഴയകാല ഹാസ്യ നടന്മാരില്‍ വളരെ കാലമായി സിനിമയില്‍ നിന്നും തഴയപ്പെട്ട പലരും കുഞ്ഞിരാമയണത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്.. അതുകൊണ്ട് തന്നെ ഒരു 90 കാലഘട്ടത്തില്‍ ഇറങ്ങിയ ഫാമിലി കോമഡി സിനിമ കാണുന്ന ഒരു ഫീല്‍ കുഞ്ഞിരാമായണം സമ്മാനിക്കുന്നുണ്ട്.. ധ്യാന്‍ ശ്രീനിവാസന്‍ അഭിനയത്തില്‍ ആദ്യ ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒത്തിരി അധികം ഇമ്പ്രൂവ് ചെയ്തിരിക്കുന്നു.. വിനീത് പലപ്പോളും പഴയ ശ്രീനിവാസനെ ഓര്‍മിപ്പിച്ചു ( സിനിമ അത് അവശ്യപ്പെടുന്നുണ്ട് ).. പ്രത്യേകം പേരെടുത്തു പറയേണ്ട അവശ്യം ഇല്ല.. എല്ലാവരും കിട്ടിയ റോള്‍ തകര്‍ത്തിട്ടുണ്ട്..

അതിഥി താരങ്ങള്‍ ആയി എത്തുന്ന രണ്ടു കഥാപാത്രങ്ങളില്‍ ഒരെണ്ണം എന്നെ വല്ലാതെ ത്രില്‍ അടിപ്പിച്ചപ്പോള്‍ രണ്ടാമത്തേത് അല്പം നിരാശപ്പെടുത്തി.. അത് ഏതൊക്കെ കഥാപാത്രങ്ങള്‍ ആണെന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ ബോധ്യമാകും..

സംവിധായകന്‍ ബേസിലിന്റെ ആദ്യ സംരംഭം ആണ് ഈ ചിത്രം എങ്കിലും അങ്ങനെ ഒരിടത്ത് പോലും തോന്നിപ്പിച്ചില്ല. സിനിമയില്‍ മുഴുവന്‍ തഴക്കവും ഒഴുക്കും വന്നൊരു സംവിധായകന്റെ മികവ് കാണാം..

ഗാനങ്ങളും സിനിമയുടെ മികവു കൂട്ടുന്നവ തന്നെയാണ്..
മൊത്തത്തില്‍ രണ്ടു കൂട്ടം പായസവും കൂട്ടി ഓണത്തിന് നല്ലൊരു സദ്യ കഴിച്ച സുഖം..

ഈ ഓണത്തിന് നിങ്ങളുടെ കുടുംബസമേതം ധൈര്യമായി പോയി കാണുവാന്‍ പറ്റിയ സിനിമ ആണ് കുഞ്ഞിരാമായണം..

(റിവ്യൂ നന്ദി: ആഷിഖ് മജീദ്‌)

Write Your Valuable Comments Below