ലേഡീസ് പുറത്തിറങ്ങുമ്പോള്‍ എന്ത് മറന്നാലും അവരുടെ ലേഡീസ് ബാഗ് മറക്കില്ല ! സോപ്പ് ചീപ്പ് കണ്ണാടി തുടങ്ങി അവരുടെ തട്ട് മുട്ട് സാധനങ്ങള്‍ മുഴുവന്‍ സൂക്ഷിക്കുന്നത് ആ ബാഗുകളില്‍ ആണല്ലോ! മാറുന്ന ഫാഷനും ഡിസൈനിനും അനുസരിച്ച് അവര്‍ ബാഗുകള്‍ മാറ്റി കൊണ്ടിരിക്കും.
ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് വിപണിയില്‍ 2൦൦ രൂപ മുതല്‍ ലഭ്യമാകുന്ന ബാഗുകള്‍ക്ക് എന്താ ഇത്ര വലിയ കാര്യം എന്നല്ലേ? കാര്യം ഒരു പ്രത്യേക ബാഗിനെ പറ്റിയാണ്.
ഈ ബാഗിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. മുതലത്തോല് കൊണ്ട് നിര്‍മിച്ച റോസ് നിറത്തിലുളള ഒരു ബാഗ് ഒരു കോടി 42 ലക്ഷം രൂപ ഇന്ത്യന്‍ രൂപയ്ക്കാണ് ഏഷ്യന്‍ വംശജനായ ക്രിസ്റ്റി ഹൗസ് സ്വന്തമാക്കിയത്..!
ലേല സെന്റര്‍ ഉദ്ദേശിച്ചതിലും 15 മടങ്ങ് വിലയാണ് ഇയാള്‍ നല്‍കിയത്.പതിനെട്ട് കാരറ്റ് സ്വര്‍ണവും വജ്രവും പതിപ്പിച്ചിട്ടുണ്ട് ഈ ബാഗില്‍. ബിര്‍ക്കിന്‍ സീരിസിലുളള ബാഗിന് നടിയും ഗായികയുമായ ജയിന് ബിര്‍ക്കിന്റെ പേരാണ് നല്‍കിയിട്ടുളളത്. 35 സെന്റീമീറ്റര്‍ വീതിയും 25 സെന്റീമീറ്റര്‍ ഉയരവുമുണ്ട് ബാഗിന്.
ഏറ്റവും കൂടിയ വിലയ്ക്ക് ബാഗ് വാങ്ങിയെന്ന ബഹുമതി ക്രിസ്റ്റിക്ക് സ്വന്തം.