ഒരു ദൈവത്തെ പിടിക്കാന്‍ പോലീസ് ചിലവഴിച്ചത് 27 കോടി രൂപ.!

rampal1

വിവാദ ആള്‍ദൈവം രാംപാലിനെ പിടിക്കാന്‍ രാജസ്ഥാന്‍ പോലീസ് ചിലവഴിച്ചത്  26.61 കോടി രൂപ.!

ഇന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലാണ് പോലീസ് ഈ കണക്കുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. കോടതി രാംപാലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്  ഡിസംബര്‍ 23ലേക്ക് മാറ്റി.

15.43 കോടി മുടക്കിയ ഹരിയാനയാണ് ഏറ്റവും അധികം പണം രാംപാലിന്റെ അറസ്റ്റിന് വേണ്ടി മുടക്കിയത്. പഞ്ചാബ് 4.34 കോടി മുടക്കിയപ്പോള്‍ ചണ്ഡിഗഡ് ഭരണകൂടം 3.29 കോടിയും കേന്ദ്ര സര്‍ക്കാര്‍ 3.55 കോടിയും ചെലവഴിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 909 പേരാണ് ഇതുവരെ അറസ്റ്റിലായത്.