ഒരു നല്ല ലാല്‍ ജോസ് ചിത്രം: നീന ; റിവ്യൂ ബൈ രോഹിത് കെ.പി

Spread the love

new

ലാല്‍ ജോസിന്റെ തന്നെ മറ്റൊരു സിനിമയായ ‘എല്‍സമ്മ ഒരു ആണ്‍കുട്ടി’ പോലെ ഒരു സിനിമയാണ് നിങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ ഈ സിനിമയ്ക്കു പോകാതിരിക്കുന്നതാകും നല്ലത് .

കാരണം നീന ഒരു എന്റര്‍ടൈന്ര്‍ അല്ല.പകരം സീരിയസ് ആയിട്ടുള്ള ഒരു കഥ പറയുന്ന ഒരു നല്ല സിനിമയാണ്.

വിനോദ് പണിക്കര്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ നീന എന്ന പെണ്‍കുട്ടി കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. പടത്തിന്റെ പേര് നീന എന്നാണെങ്കിലും വിജയ് ബാബുവിന്റെ കഥാപാത്രമാണ് സെന്‍ട്രല്‍ ക്യാരക്റ്റര്‍ എന്നാണ് എനിക്ക് തോന്നിയത് .

ഈ അടുത്തകാലത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ ഉള്‍പ്പടെയുള്ള സിനിമകള്‍ ചര്ച്ച ചെയ്ത അതെ വിഷയം ഈ സിനിമയും ചര്ച്ച ചെയ്യുന്നു.പക്ഷെ മറ്റുള്ളവയെക്കള്‍ എല്ലാം വളരെ യാഥാസ്ഥികമായി അവതരിപ്പിച്ചതു ഈ സിനിമയാണ്. അമിതമായ ലഹരി ഉപയോഗം ഒരാളുടെ വ്യക്തിത്വത്തിനും ചുറ്റുമുള്ള ആളുകളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും എല്ലാം ഈ സിനിമയില്‍ വളരെ മനോഹരമായി കാണിച്ചിരിക്കുന്നു.കഥയെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല …

ഈ സിനിമയിലെ കഥാപാത്രങ്ങല്‍ക്കെല്ലാം ഒരു വ്യക്തിത്വം ഉണ്ട് . അവരില്‍ ചിലരെ എല്ലാം എവിടെയോ കണ്ടിട്ടുള്ളതുപോലെ നമുക്ക് തോന്നാം. (ഉദാഹരണമായി ടെന്‍ഷന്‍ വരുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ആന്‍ അഗസ്റ്റിന്റെ ആ ശീലം)

സിനിമയിലെ എല്ലാ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. വിജയ് ബാബു, ദീപ്തി, ആന്‍ തുടങ്ങിയവരുടെ പ്രകടനം പ്രത്യേകം എടുത്തു പറയേണ്ടതാണ് .

സീരിയസ്ആയിട്ടുള്ള ഒരു കഥ ഗൗരവം ഒട്ടും ചോര്‍ന്നു പോകാതെ മികച്ച രീതിയില്‍ തന്നെ ലാല്‍ ജോസ് നമുക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട് .കൂടാതെ ബിജിഎം, ക്യാമറ എല്ലാം ഈ സിനിമയുടെ പോസിറ്റീവ് ഘടകങ്ങളാണ്.

രണ്ടു മണിക്കൂര്‍ 45 മിനുട്ട് ആണ് ഈ സിനിമയുടെ നീളം.അതുകൊണ്ട് ചിലര്‍ക്കെങ്കിലും എവിടെയെങ്കിലും ബോറടി അനുഭവപ്പെട്ടിട്ടുണ്ടാകാം . മള്‍ടിപ്ലെക്സ് ല്‍ അല്ലാതെയുള്ള സിംഗിള്‍ സ്‌ക്രീന്‍ പ്രേഷകര്‍ക്ക് സിനിമ ഇഷ്ടപ്പെടുമോ എന്ന കാര്യം സംശയമാണ്.
വെറുതെ കുറെ വെള്ളമടിയും പുകവലിയും കാണിക്കല്‍ മാത്രമല്ല ബോള്‍ഡ്നസ്സ് എന്ന് ലാല്‍ ജോസ് കാണിച്ചു തന്നു. നീന എന്ന കഥാപാത്രത്തിന്റെ ചലനങ്ങളില്‍ വരെ അത് കൊണ്ടുവരാന്‍ നടി ദീപ്തിക്കു കഴിഞ്ഞു.

സിനിമയുടെ തുടക്കത്തില്‍ കാണുന്ന വിജയ് ബാബുവിന്റെ കഥാപാത്രം അവസാനമാകുമ്പോഴേക്കും ഒരുപാട് മാറുന്നുണ്ട്. ആ മാറ്റങ്ങള്‍ എല്ലാം വളരെ ഗംഭീരമായി പ്രതിഫലിപ്പിക്കാന്‍ വിജയ് ബാബു എന്ന നടന് സാധിച്ചു.

അധികം വേഗതയൊന്നും ഇല്ലാത്ത എന്നാല്‍ നല്ല കുറച്ചു സന്ദേശങ്ങള്‍ തരുന്ന ഒരു കൊച്ചു മനോഹര ചിത്രം നിങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും നീന കാണുക.

Advertisements