Share The Article

IMG_1757ഏതു നേരവും എഫ് ബിയും ബ്ലോഗും. ഒരു പെണ്ണ് കെട്ടിയാല്‍ കുറെ മാറ്റം ഉണ്ടാകും, അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ഞാന്‍, അതവന്റെ ഉമ്മക്കും അറിയാം ഞാനാണ് അവനെ കേടുവരുത്തുന്നത് എന്ന് പൊതുവേ ഒരു അപവാദം അവന്റെ വീട്ടുകാര്‍ ഞാന്‍ കേള്‍ക്കാതെ പറഞ്ഞു നടക്കുന്നു, സത്യത്തില്‍ ഞാന്‍ അവനെ ഒരു പാട് ഉപദേശിച്ചതാണ്.

എന്നാല്‍ “ഞാനിവിടെ ബാച്ചിയായി കഴിയുന്നത് നിനക്ക് പിടിക്കുന്നില്ല അല്ലെ “? എന്നാ അവന്റെ ചോദ്യത്തില്‍ ഞാന്‍ മൌനം പാലിച്ചു. ഒരു നിലക്കും വഴങ്ങാതെ അവന്‍ ഒരു ഡിമാന്റില്‍ മാത്രം പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു , ലെവള്‍ ഒരു ബ്ലോഗര്‍ ആവണം, കമന്ടിനെയും പോസ്റ്റുകളെയും സ്നേഹിക്കാന്‍ കഴിയണം.

സ്ഥലം : വധൂ ഗ്രഹം
സന്ദര്‍ഭം : പെണ്ണ് കാണല്‍ ചടങ്ങ് :

അവന്‍ ഇന്റെര്‍വ്യൂ തുടങ്ങി.

“അധ്വാനിക്കുന്ന ബ്ലോഗിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുണ്ടോ”? “വേണ്ട, ഞാന്‍ തയ്യാറെടുപ്പിച്ചോളാം” അത് പോട്ടെ .”ബൂര്‍ഷ്വാസി കം ബ്ലോഗര്‍ എന്ന പുസ്തകം വായിച്ചിട്ടുണ്ടോ? (അവള്‍ മൌനം )അല്ലങ്കില്‍ വേണ്ട ഡോണ്ട് ടച്ച്‌ മൈ ബ്ലോഗ്‌ കമന്റു എന്ന പുസ്തകം ?”(ദേ വീണ്ടും അവള്‍ക്ക് മൌനം ) “എന്താ വായനശീലം ഇല്ലേ?”
” അതോക്കെയുണ്ട് ..
“കമലാ ഗോവിന്ധിന്റെയും ..സുധാകര്‍ മംഘളോദയത്തിന്റെയും കഥ മെഗാസീരിയല്‍ ആക്കിയത് സ്ഥിരമായി
കാണാറുണ്ട്‌ പിന്നെ സമയം കിട്ടുമ്പോള്‍ ആരും കാണാതെ മലയാളി ഹൌസും മടിച്ചിയും .വല്ലപ്പോഴും വെറുതെ ഒരു ഭര്‍ത്താവും കാണും,

“ഹും ഏറ്റവും ഇഷ്ടപെട്ട ബ്ലോഗര്‍ ?
“അങ്ങിനെ പ്രത്യേകിച്ച് ഒരു ഇഷ്ടവും ഇല്ല.”

“സാരമില്ല ഞാനൊരു ബ്ലോഗറാണ് , അത് കൊണ്ട് എനിക്ക് ചില നിബന്ധനകള്‍ വെക്കാനുണ്ട്, വിവാഹ ദിവസം എന്‍റെ ബ്ലോഗിന് നെഗറ്റിവ് കമന്റ്സ് ഒന്നും വെക്കാന്‍ പാടില്ല. ഒരു കമന്റു ഞാനങ്ങോട്ടിടും വേറൊരു കമന്റ്സ് താന്‍ ഇങ്ങോട്ടിടും. ഞങ്ങളുടെ ബ്ലോഗാപ്പീസില്‍ വെച്ച് ലളിതമായ ഒരു ചടങ്ങ് . ശേഷം ഞങ്ങള്‍ ബ്ലോഗര്‍ മാരെല്ലാം കൂടി ഒരു വിപ്ലവ പോസ്റ്റ്‌ വായിക്കും. അതില്‍ ലൈക് ചെയ്യുകയോ ടാഗ് ചെയ്യുകയോ ഒക്കെ ചെയ്യാം .അതോടെ ചടങ്ങു തീര്‍ന്നു.

പിന്നെ ഒരു കാര്യം കൂടി

ഒരു ബ്ലോഗരുടെ ഭാര്യ എന്തും സഹിക്കാന്‍ തയ്യാറാവണം.. ചീറി വരുന്ന വെടിയു ണ്ട പോസ്റ്റുകള്‍ക്ക് മുമ്പില്‍ കമന്റ് ഇടാതെ ഒഴിഞ്ഞുമാറുക. ചിലപ്പോള്‍ അനോണിയായി ഒളിവില്‍ പോകേണ്ടിവരും. മിക്കവാറും ദിവസങ്ങളില്‍ ഒളിത്താവളങ്ങള്‍ ആയിരിക്കും ആശ്രയം. അങ്ങിനെ “തടവറകള്‍ മണിയറകളാക്കുന്നവളാകണം ഒരു യദാര്‍ത്ഥ ബ്ലോഗരുടെ ഭാര്യ ”

ഇതൊക്കെ കേട്ടപ്പോള്‍ പിന്നീട് അവനും അവനെ പെണ്ണ് കാണാന്‍ കൊണ്ട് പോയ എനിക്കും എന്തു സംഭവിച്ചു ? അതൊക്കെ നിങ്ങള്‍ക്ക് വിട്ടു തന്നു.