ഒരു മലയാളം കളര്‍ പടം..!!

Untitled-1

നവാഗതനായ അജിത് നമ്പ്യാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മലയാളം കളര്‍ പടം. പുതുമുഖം മനു ഭരത്തിനൊപ്പം പഴയകാല നടന്‍ ജോസ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സിനിമകളില്‍ കളര്‍ പ്രദര്‍ശനം ആരംഭിച്ച കാലത്തെ ടാഗ് ലൈന്‍ ആയിരുന്നു ഒരു മലയാളം കളര്‍ പടം എന്നത്. ഭീമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് സാഹിബ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇളയരാജ. ക്യാമറ: ടി.ഡി. ശ്രീനിവാസന്‍. അഞ്ജലി, ലിന്‍സ്, ടിന, രജിത, യുവന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.