ss

ക്രൂരതയുടേയും .., മനുഷ്യത്വമില്ലായ്മയുടേയും .., മറ്റൊരു മുഖം..! എന്തേ .., ഈ സമൂഹം ഇങ്ങനെ അധ:പതിക്കുന്നു …?

കഷ്ടം .., രോഗാതുരനായ ഒരു നിസ്സഹായന്റെ ചിത്രം .., നവ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക …!, കാണുന്നവര്‍ അത് ഷെയര്‍ ചെയ്യുക ..!

”എന്തൊരു ക്രൂരമായ വിനോദം …”?

അയാള്‍ പ്രശസ്ഥനൊ .., അപ്രശസ്ഥനൊ .., ആകട്ടെ .., സ്വന്തം ജീവനെതിരെ പടവാളുയര്‍ത്തി നില്‍ക്കുന്ന രോഗത്തെ അടിച്ചമര്‍ത്താന്‍ .., ആ വ്യക്തിയും .., കുടുംബവും പെടാപ്പാടുപെടുമ്പോള്‍ ..; കണ്ണില്‍ച്ചോരയില്ലാത്ത സാംസ്‌കാരിക അധ:പതനം ..!

ഒരു മനുഷ്യന്റെ സ്വകാര്യതയാണ് ഇവിടെ ഹനിക്കപ്പെടുന്നത് ..!

അവന്റെ കുടുംബത്തിന്റെ വിങ്ങലാണ് ഇവിടെ ആഘോഷപൂര്‍വ്വം ഷെയര്‍ ചെയ്യപ്പെടുന്നത് …!

നാലാം കിട ചിത്രങ്ങളും .., വീഡിയോകളും .., മറ്റും പ്രചരിക്കുമ്പോള്‍ അതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ വരേയ്ക്കും രംഗത്ത് ..!

എന്നാല്‍ കേരളീയര്‍ ഇഷ്ട്‌പ്പെടുന്ന.., ഒരു യുവനടന്റെ രോഗാതുരമായ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും …, പ്രച്ചരിപ്പിച്ചവര്‍ക്കെതിരേയും .., മൂക മൌനം …!

എന്തൊരു സംസ്‌കാരമാണിത് ..? സ്വന്തം കുടുംബത്തില്‍ നിന്നുള്ളതാണെങ്കില്‍ ആരെങ്കിലും ഇത് ഷെയര്‍ ചെയ്യാന്‍ തയ്യാറാകുമോ ..?

” ആരാന്റെ അമ്മയുടെ ഭ്രാന്ത് കാണാന്‍ നല്ല ശേല് ….”!

”ഹാ കഷ്ട്ടം ….”!

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ആകാം .., , പക്ഷേ .., അത് മറ്റുള്ളവരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ചു കൊണ്ടാകരുത് …!

ഒരു പക്ഷേ .., ഇതൊക്കെ ഷെയര്‍ ചെയ്യുന്നവര്‍ അത്ര വലിയ ഹൃദയശൂന്യരൊന്നും ആയിരിക്കുകയില്ല …, , വെറുതെ ഒരു പബ്ലിസിറ്റി .., അതു മാത്രമായിരിക്കും ലക്ഷ്യം …, , പക്ഷേ .., അതിലൂടെ എരിഞ്ഞടങ്ങുന്നത് മറ്റൊരാളുടെ ഹൃദയ വിങ്ങലുകളാണ് .., അത് കണ്ടില്ലെന്ന് നടിക്കരുത് ..!