“..ഒരു വാലിന്റെ പ്രണയം..” – ഒരു തകര്‍പ്പന്‍ ഷോര്‍ട്ട് ഫിലിം

Oru-Valinte-Pranayam-Short-Film-Malayalam-Short-Film-Dijo-Jose-Antony-Onlookers-Media1

ജോലിയില്ലാത്ത ഒരു യുവാവിന്റെ ജീവിത കഥയുമായി നര്‍മ്മത്തില്‍ ചാലിച്ച ഒരു മുഴുനീള എന്റര്‍ടൈനര്‍ ഷോര്‍ട്ട് ഫിലിമാണ്‌ ഒരു വാലിന്റെ പ്രണയം.

ഒരു തൊഴിലും ഇതുവരെ ലഭിക്കാത്ത അഭ്യസ്തവിദ്യനായ യുവാവ് വിവാഹം തന്റെ ഭാവി സുരക്ഷിതമാക്കാനുള്ള വഴിയായി തിരഞ്ഞെടുക്കുന്നു. എന്നാല്‍ വീട്ടിള്‍ നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ കാരണം നമ്മുടെ പയ്യന്‍സ് കൂട്ടുകാര്‍ക്കൊപ്പം തെണ്ടി നടക്കുന്നു. ഒരു പ്രണയം, അതാണ്‌ പുള്ളിയുടെ ഏറ്റവും വലിയ അഭിലാഷം. അങ്ങിനെയാണ് പയ്യന്‍സിന് ആ കാര്യം മനസിലായത്, കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെല്ലാം ഇപ്പോള്‍ ബാങ്ക് കൊച്ചിങ്ങിന് പോകുകയാണെന്ന്. അങ്ങിനെ നമ്മുടെ പയ്യന്‍സും ചേര്‍ന്ന് ബാങ്ക് കൊച്ചിങ്ങിന്.

പിന്നീട് നടക്കുന്ന സംഭവബഹുലമായ നിമിഷങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് വരച്ചുകാട്ടുകയാണ് “ഒരു വാലിന്റെ പ്രണയം” എന്ന ഈ ഷോര്‍ട്ട് ഫിലിം. ല കൊച്ചിന്റെ ബാനറില്‍ ഡിജോ ജോസ് ആന്റണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ചിന്തു എസ് പിള്ളയും, നീരജുമാണ്.

ഒന്ന് കണ്ടുനോക്കൂ..