കണങ്കൈയില്‍ നിന്നും സന്ദേശങ്ങള്‍ വായിക്കാം

link-me

അതികായന്മാരായ സാംസങ്ങിന്റെയും ആപ്പിളിന്റെയും സ്മാര്‍ട്ട് വാച്ച് നിര്‍മ്മാണം വാര്‍ത്തകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുമ്പോള്‍ തങ്ങളുടെ ബ്രേസ് ലറ്റിലൂടെ സന്ദേശങ്ങള്‍ കൈത്തണ്ടയില്‍ നിന്നു തന്നെ വായിക്കാനാകുമെന്ന അവകാശവാദവുമായി LinkMe  എന്ന സ്റ്റാര്‍ട്ട് അപ് കമ്പനി രംഗത്ത്.

കണങ്കൈയില്‍ കെട്ടിയ LinkMe എന്ന ചെറു ഉപകരണത്തിലൂടെ ബ്ലൂടൂത്ത് വഴി ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് മെസ്സേജുകളും സോഷ്യല്‍ മീഡിയ അലര്‍ട്ടുകളും കാണുവാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്മാര്‍ട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷന്‍ വഴി അയയ്ക്കുന്ന സന്ദേശങ്ങളാണ്LinkMeയിലൂടെ കാണാനാകുന്നത്. നോട്ടിഫിക്കേഷന്‍സ് കസ്റ്റമൈസ് ചെയ്യാനുള്ള സൌകര്യവും ഇതിലുണ്ട്. ലോഹ നിര്‍മ്മിതമായ ഈ ഉപകരണത്തില്‍  LED ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.