കണ്ടിനോക്കൊരു നൈജീരിയന്‍ വേര്‍ഷന്‍; ജോണ്‍ ബോസ്ക്കോ താരമായി

02

മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത കണ്ട്ക്കക്കും കണ്ടിനോയ്ക്കും ഒരു നൈജീരിയന്‍ വേര്‍ഷന്‍ വന്നെത്തി. മലയാളി സുഹൃത്തുക്കള്‍ ഉള്ള ദുബായില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശി ജോണ്‍ ബോസ്ക്കോയാണ് കണ്ടിനോയുടെ നൈജീരിയന്‍ വേര്‍ഷന്‍ ഇറക്കിയത്. ഈ ഗാനം ആദ്യമായി പാടിയ കാസര്‍കോട് അണങ്കൂറിലെ ഷാഹിദ് പാടിയ ‘അണങ്കൂര്‍ത്തെ പുള്ളാറെ കണ്ടിനോ’യിലെ കണ്ടിനോ വേര്‍ഷന്‍ ഗാനമാണ് ജോണ്‍ പാടിയത്. അതിനു ശേഷമാണ് ഷാഹിദ് പാടിയ ശേഷമാണ് അതിന്റെ കണ്ട്ക്ക വേര്‍ഷന്‍ ഇറങ്ങുന്നത്.

നൈജീരിയയിലെ ഇമോ സ്വദേശിയാണ് ജോണ്‍ ബോസ്ക്കോ. എന്തായാലും ഏഷ്യാനെറ്റ് ചാനലിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ജോണിന് ഒരു ആഗ്രഹമുണ്ട്, ഒരു ഇന്ത്യക്കാരിയെ കെട്ടണമെന്ന്. ജോണിന്റെ ഗാനത്തില്‍ വീണ ഏതെങ്കിലും മലയാളി യുവതികള്‍ ഈ വാര്‍ത്ത‍ വായിക്കുന്നെങ്കില്‍ ഉടനെ ജോണിനെ കാണാന്‍ ശ്രമിക്കുമല്ലോ?