Share The Article

01
ചില കാര്യങ്ങള്‍ നമ്മള്‍ പറയും, ചിലപ്പോള്‍ മൂളും..അലെങ്കില്‍ ചെയ്യും..എന്നാല്‍ ചിലത് ഉണ്ട്, ഒരു നോട്ടം മതി അടി മുടി കാര്യങ്ങള്‍ വെടിപ്പാകാന്‍. ഒരു നോട്ടത്തിലൂടെ നിരവധി ഭാവങ്ങള്‍ മിന്നിമറയാം, ഒരുപ്പാട് അര്‍ഥങ്ങള്‍ പറയാം. അവ എന്തൊക്കെ ആണ്, എങ്ങനെ ഒക്കെ ആണ് എന്ന് അറിയണ്ടേ???

1. കണ്ണുകള്‍ കൂട്ടിമുട്ടുമ്പോള്‍ വികാരങ്ങള്‍ ഉണരും…

മുഖത്ത് നോക്കി സംസാരിക്കുക, കണ്ണുകളില്‍ നോക്കി സംസാരിക്കുക..ഏവ രണ്ടും ഏതൊരു സംഭാഷണത്തിലും നാം പാലിക്കേണ്ട ഒരു കൃത്യമാണ്. ഇങ്ങനെ കണ്ണില്‍ നോക്കി സംസാരിക്കുമ്പോള്‍ സംസാരിക്കുന്ന വ്യക്തി നമ്മളില്‍ ഉണ്ടാക്കുന്ന വികാരങ്ങള്‍ എന്തെന്നു വളരെ വ്യക്തമായി പ്രതിഭലിക്കും. അത് സ്‌നെഹമാകം, ഭയമാകം,അങ്ങനെ എന്തും ആകാം.

2. ഒരാളുടെ ചിരിയുടെ ‘രഹസ്യം’ അയാളുടെ കണ്ണുകള്‍ പറയും.

വേദന ഉള്ളില്‍ ഒളിപ്പിച്ചു ചിരിക്കുന്നവരുണ്ട്, കപട ചിരി നാടകം നടത്തുന്നവരും ഉണ്ട്, എന്നാല്‍ ഇവരുടെ ആരുടെയും കണ്ണുകള്‍ കള്ളം പറയുകയില്ല. ശരീരവും മനസ്സും ഇനി എന്തൊക്കെ ചെയ്താലും കണ്ണുകള്‍ നമ്മളിലെ യഥാര്‍ത്ഥ അവസ്ഥ പുറം ലോകത്തെ അറിയിക്കും. അവ ഒന്നും ഒളിച്ചു വയ്ക്കില്ല.

3. കണ്‍പൊളകള്‍ മിഴിവേകുന്നു

വിടര്‍ത്തിയ കണ്‍പോളകള്‍ എന്നും കണ്ണുകള്‍ക്ക് മിഴിവേകുന്നു. പ്രതേകിച്ച് സ്ത്രികള്‍ക്ക് വിടര്‍ന്ന പീലികള്‍ ഒരു ഗമ തന്നെയാണ്.

4. കണ്ണും കണ്ണും നോക്കുമ്പോള്‍…

പണ്ട് വന്നിട്ടുള്ള സിനിമ പാട്ട് പോലെ , ‘കണ്ണും കണ്ണും കഥകള്‍ കൈ മാറും അനുരാഗമേ’ എന്ന് പറയും പോലെ കണ്ണുകള്‍ പരസ്പരം നോക്കുമ്പോള്‍ അത് അനുരാഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഒരുപാട് നേരം പസ്പരം മിഴികള്‍ നോക്കി ഇരിക്കുന്നത് സിനിമയില്‍ മാത്രം നാം കണ്ടിട്ടുളതെങ്കിലും അത് പ്രേമത്തിന്റെ ലഹരി തന്നെയാണ്.

5. കണ്ണുകള്‍ കഥ പറയും..

തെറ്റ് ചെയ്യ്തവന്‍ അലെങ്കില്‍ കള്ളം പറയുന്നവാന്‍ കണ്ണില്‍ നോക്കി സംസാരിക്കില്ല എന്ന് പറയാറുണ്ട്. പക്ഷെ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ ഈ ഗാനത്തില്‍ പെടുന്ന ആളുകള്‍ ആണ് ഏറ്റുവും കൂടുതല്‍ കണ്ണുകളില്‍ നോക്കി സംസാരിക്കുന്നത് എന്ന് റിപ്പോര്‍ട്ട് ചെയ്യാ പെട്ടു. ഒരു കഥ നന്നായി പറയാനും അത് കേള്‍ക്കുന്നവ വിശ്വസിപ്പിക്കാനും കണ്ണുകളെ വശത്താക്കണം എന്ന തിരിച്ചറിവാണ് ഇതിനു കാരണം എന്നും ഈ പഠനം പറയുന്നു.