കത്രീന കൈഫിന് സല്മാന്‍ഖാന്‍ കൊടുത്ത ചില പണികള്‍..!!

Spread the love

katrina-salman

ബോളിവുഡില്‍ താരമൂല്യത്തില്‍ മുമ്പനും, ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സല്‍മാന്‍ ഖാന്‍ പ്രണയത്തിലും ഒട്ടും പിറകില്‍ ആയിരുന്നില്ല. ഐശ്വര്യ രേ മുതല്‍ കത്രിന കൈഫ്‌ വരെ നീണ്ടുനില്‍ക്കുന്നു പ്രണയിനികളുടെ നീണ്ട നിര. എന്നാല്‍ എല്ലായ്പ്പോഴും സല്‍മാന്‍റെ പേരിനൊപ്പം ചേര്‍ത്ത് വായിക്കാന്‍ ആരാധകര്‍ക്ക് താല്‍പ്പര്യം കത്രിനയെയാണ്.

സ്നേഹിക്കുന്നവര്‍ക്ക് ഹൃദയം നല്‍കാനും, എന്നാല്‍ വെറുത്താല്‍ നല്ല ഒന്നാന്തരം പാരയും ആണ് സല്‍മാന്‍ എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. തന്റെ മുന്‍കാമുകിയായിരുന്ന കത്രീനയെ ഇത്തരത്തില്‍ അവസരം കിട്ടുമ്പോഴൊക്കെ സല്‍മാന്‍ഖാന്‍ പണി കൊടുക്കാറുണ്ട്.

അത്തരം ചില സംഭവങ്ങള്‍

1. സല്‍മാന്റെ സഹോദരി അര്‍പ്പിതയുടെ വിവാഹത്തിനെത്തിയ കത്രിനയെ, തന്റെ ഇപ്പോഴത്തെ കാമുകി ലൂലിയയെ സദസില്‍ പരിചയപ്പെടുത്തി. അതും കത്രിനയുടെ മുന്‍പില്‍ വെച്ച്..

2.കത്രീന കൈഫിന, കത്രീന കപൂര്‍ എന്ന് വിളിച്ച് തമാശയാക്കാനും സല്ലു ശ്രമിച്ചു..

3. കത്രീന കൈഫിനെ മനപ്പോര്‍വ്വം അപമാനിക്കാനായി അര്‍പ്പിതയുടെ വിവാഹത്തില്‍ പങ്കെടുപ്പിക്കുകയും, ആളുകള്‍ക്കിടയില്‍ വെച്ച് കളിയാക്കുകയും ചെയ്തു.

4. കത്രീനയുടെ ഹിന്ദി കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയെ ബിഗ്‌ബോസ് വേദിയില്‍ പരസ്യമായി പറഞ്ഞ് അപമാനിച്ചു..