1

കാലിഫോര്‍ണിയ തീരത്തിന് അടുത്ത് കൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു കപ്പലിന് മുകളില്‍ ആകാശത്തായി മൂന്നോ നാലോ പ്രകാശങ്ങള്‍ കണ്ടത് ആശങ്കയുയര്‍ത്തി. ഓരോന്നായി പ്രകാശിച്ച ശേഷം അല്‍പസമയത്തിനകം ഓരോന്നായി കെട്ടു പോവുകയായിരുന്നു. സംഭവം പറക്കുംതളിക ആണെന്നും അന്യഗ്രഹജീവികള്‍ ആണെന്നുമൊക്കെ ആണ് ചിലര്‍ പറയുന്നത്. വീഡിയോ അപ്‌ലോഡ്‌ ചെയ്ത കക്ഷി ഇത് അന്യഗ്രഹജീവികളുടെ വാഹനം ആണെന്നാണ് പറയുന്നത്.

എന്നാല്‍ ഇത് അമേരിക്കയുടെ റഡാറുകള്‍ക്ക് പിടികൂടാന്‍ കഴിയാത്ത ഏറ്റവും പുതിയ എഫ് 35 ഫൈറ്റര്‍ ജെറ്റുകള്‍ ഒരുമിച്ച് പരീക്ഷണപ്പറക്കല്‍ നടത്തിയതാണെന്ന് ചിലര്‍ പറയുന്നു. അതിനാണ് കൂടുതല്‍ വിശ്വാസ്യത എന്നര്‍ത്ഥം. സംഗതി എന്തായാലും ഊഹാപോഹങ്ങള്‍ പരത്താന്‍ ഈ വീഡിയോ ധാരാളം.