Share The Article

kam

വനിതകളുടെ കബഡിയിലും ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടി.

ഇറാനെതിരെ 31-21 എന്ന സ്കോറില്‍ ആണ് ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടിയത്. താരതമ്യേ ദുര്‍ബ്ബലരായ ഇറാനെതിരെ കടുത്ത മത്സരം ഒന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇറാന്‍റെ ചില അപ്രതീക്ഷിത നീക്കങ്ങള്‍ ഇന്ത്യയെ അത്ഭുതപെടുത്തി. കഴിഞ്ഞ ഏഷ്യാഡില്‍ നഷ്ട്ടപെട്ട സ്വര്‍ണ്ണം ഇതോടെ ഇന്ത്യ തിരിച്ചു പിടിച്ചു. ഇഞ്ചിയോണില്‍ ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 10 ആയി. പുരുഷന്മാരുടെ കബഡിയുടെ ഫൈനലും ഇന്നാണ്.

ഏഷ്യന്‍ ഗെയിംസില്‍ കബഡി ഉള്‍പെടുത്തിയ ശേഷം സ്വര്‍ണ്ണം ഇതുവരെയും വിട്ടുകൊടുക്കാത്ത പുരുഷടീം ഇഞ്ചിയോണിലും അത് ആവര്‍ത്തിക്കുമെന്നാണ് എല്ലാഇന്ത്യക്കാരുടെയും പ്രതീക്ഷ.