കമല്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ലായിരിക്കാം; എന്നാല്‍ ആരാധിക്കുന്നവരെ കുറ്റം പറയാന്‍ അയാള്‍ ആരാണ് ?

01

മേജര്‍ രവി പറഞ്ഞതിനെ കുറ്റം പറയുന്നവര്‍ ഒന്ന് മാത്രം ആലോചിക്കുക, ഹിന്ദുത്വം എന്നത് ഒരു വികാരമോ മതമോ ആയി ഞാന്‍ കാണുന്നില്ല. അതൊരു സംസ്‌കാരം ആണ്. പണ്ട് മുതലേ ഇന്ത്യയില്‍ നില നിന്നിരുന്ന ഹൈന്ദവ സംസ്‌കാരം. മത സഹിഷ്ണുത അന്നും ഇന്നും ഒരുപോലെ കാത്തിരുന്ന സംസ്‌കാരം. ഇസ്ലാമിനെയോ ക്രിസ്തുമതത്തെയോ പറഞാല്‍ കൊടി പിടിച്ചു കലാപം ഉണ്ടാകുന്ന പലരും ഉണ്ട്. അതെല്ലാം കാണുന്നില്ല എന്ന് നടിച്ചായിരിക്കും ഇപ്പോള്‍ കമലിന്റെ ഈ പ്രസ്താവന.

വിഗ്രഹ ആരാധന ഹൈന്ദവ പാരമ്പര്യം ആണ്. അതില്‍ എന്താണ് തെറ്റ്? കമല്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ലായിരിക്കാം. എന്നാല്‍ ആരാധിക്കുന്നവരെ കുറ്റം പറയാന്‍ അയാള്‍ ആരാണ്? ഒരു മതം അനുവര്‍ത്തിക്കുന്നവന്‍ അതിലെ ആചാരങ്ങള്‍ പിന്തുടരുന്നത് തെറ്റാണെന്ന് ഏതു ഭരണ ഘടനയില്‍ ആണ് പറഞ്ഞിരിക്കുന്നത്?

മറ്റു മതങ്ങളെ പ്രമേയമാക്കിയും സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അതിനൊന്നും ആരും ഒരു കുഴപ്പവും കണ്ടില്ല. മത ന്യൂനപക്ഷം പ്രമേയം ആക്കിയാല്‍ ഇവിടെ കലാപം നടക്കും. ഹൈന്ദവ വികാരം ഉള്‍ക്കൊണ്ട് സിനിമ നിര്‍മ്മിച്ചു എന്ന് പറഞ്ഞെങ്കിലും ഒരു മതത്തെ മാത്രം ഉയര്‍ത്തി കാണിക്കുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും മതത്തെ താഴ്ത്തി കാണിക്കുന്നതോ ആയ ഒരു സിനിമയും മേജര്‍ രവി നിര്‍മ്മിച്ചിട്ടില്ല.

മാധ്യമങ്ങളില്‍ ഹിന്ദുത്വ വല്‍ക്കരണം പോലും? ഓരോരോ പണിയും ഇല്ലാത്തവന്മാര്‍ ഓരോ വിഷയവുമായി ഇറങ്ങും. അങ്ങനെ ആണെകില്‍ ഒന്ന് ചോദിക്കട്ടെ ഇവിടെ ഏറ്റവും കൂടുതല്‍ സംവരണം നടക്കുന്നത് എന്തിന്റെ പേരിലാണ്? അതിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ കൈപ്പറ്റുന്നത് ആരാണ്? മോഡി പ്രധാനമന്ത്രി ആയതിനു ശേഷവും അതിനു മുന്‍പും ഉണ്ടായിരുന്ന മാറ്റം എന്താണ്? അല്ല, ഹിന്ദുക്കളുടെ വോട്ടു കൊണ്ട് മാത്രം ആണോ മോഡി ജയിച്ചത്? അങ്ങനെ ആണെകില്‍ ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് ഇങ്ങനെ തോറ്റു? മോഡി പ്രധാനമന്ത്രി ആയതിനു ശേഷം മേജര്‍ രവി എത്ര സിനിമ എടുത്തു? ഉത്തരം ഉണ്ടോ?

കലാകാരന്‍ കമ്മ്യൂണിസം കൈവെടിയരുത് പോലും, നിരീശ്വര വാദികളായ കമ്യൂണിസ്റ്റുകള്‍ വരെ പള്ളിയിലും അമ്പലത്തിലും പോകാന്‍ തുടങ്ങി. സമൂലമായ അഴിച്ചു പണി. ഒന്നും അറിഞ്ഞില്ലയിരിക്കും അല്ലെ? കമല്‍ വെറുതെ ഉണ്ടയില്ലാ വെടി വക്കുകയാണ്. ഒരു കലാകാരന്‍ എന്ന നിലക്ക് സമൂഹത്തില്‍ അദ്ധേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞാല്‍ പ്രതികരിക്കാതെ മിണ്ടാതിരിക്കും എന്ന് കരുതരുത്.

ഒരു സാമാന്യ ഇന്ത്യന്‍ പൗരന്‍ എന്ന നിലക്ക് പ്രതിഷേധം അറിയിക്കാന്‍ ഉള്ള അവകാശം എനിക്കുണ്ട്.