കരസേനാ ഓഫീസറായി സഖാഫിയും

Markaz_Conference_2013_Oommen Chandy

35-ആം വാര്‍ഷിക 16-ആം ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് കാരന്തൂര്‍ മര്‍കസില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്ധ്യാര്‍ഥികളിലാണ് കരസേനാ ഓഫീസറും ഐ.എ.എസ് പരീക്ഷാര്‍ത്ഥിയും. കണ്ണൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് സഖാഫിയാണ് കരസേനാ ഓഫീസര്‍ പദവിയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. വയനാട് പടിഞ്ഞാറത്തറയിലെ നൌഫല്‍ സഖാഫിയാണ് സഖാഫി പട്ടത്തിനൊപ്പം ഐ എ എസ് സ്വന്തമാക്കാനൊരുങ്ങുന്നത്.

തിരുവനന്തപുരം പൂജപ്പുരയിലെ ആര്‍മി റിക്രൂട്ടിംഗ് ക്യാമ്പില്‍ നിന്ന് ട്രെനിംഗ് പൂര്‍ത്തിയാക്കിയ ശേഷം ജൂനിയര്‍ റിലീജിയസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനയോഗ്യത നേടുകയായിരുന്നു. ഒരുമാസത്തിനകം നയമനം ലഭിക്കുമെന്നാണ് സൂചന. ഹൈദരാബാദിലെ ജാമിഅ നിസാമിയയില്‍ നിന്ന് മതപഠനത്തിനും ശേഷമാണ് ഇദ്ദേഹം മര്‍കസില്‍ ചേര്‍ന്നത്. മര്‍കസിലെ പഠനശേഷമായിരുന്നു റഫീഖ് സഖാഫി ഇതിലേക്ക് ശ്രദ്ധ തിരിച്ചത്. കാന്തപുരം ഉസ്താദിന്റെയും മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസിയുടെയും പ്രോത്സാഹനമാണ് കടുത്ത കടമ്പയായ ആര്‍മി ട്രെയിനിംഗ് പൂര്‍ത്തീകരിക്കാനായതെന്ന് റഫീഖ് സഖാഫി പറഞ്ഞു.

കാലികറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ സര്‍ഗപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട നൌഫല്‍ സഖാഫി അടുത്ത മെയ് മാസത്തിലാണ് ഐ എ എസ് പരീക്ഷക്ക് തയ്യാറെടുക്കുന്നത്. ഗ്രന്ഥകര്‍ത്താവുകൂടിയായ നൌഫല്‍ സഖാഫിയുടെ ‘വിജയ രഹസ്യം’ എന്ന പുസ്തകം കാന്തപുരം പ്രകാശനം നിര്‍വഹിച്ചു. സഖാഫിയുടെ പഠന ചിലവുകള്‍ മര്‍കസാണ് ഏറ്റെടുത്തിരിക്കുന്നത്.