Share The Article

01വെറുതെ തിന്നിട്ടു എല്ലില്‍ കുത്തി അടുത്തവന്റെ തലയില്‍ കയറി അടിവാങ്ങുന്നവര്‍ ഈ കല്ലന്മാര്‍ക്ക് സമം…

തന്റെ കണ്ണിലെ വലിയ മരം മാറ്റാതെ അന്യന്റെ കണ്ണിലെ കരടു മാറ്റാന്‍ ശ്രമിക്കുന്ന കൂട്ടം …

തന്റെ പരാജയങ്ങള്‍ പുറത്തു അറിയതിരിക്കാനും അന്യരെ തന്നെപോലെ പരാജയപ്പെടുത്താനും മനപൂര്‍വം കുറ്റം പറയുന്ന , വിധിക്കുന്ന അടികൊള്ളികള്‍ …

ഇവര്‍ കല്ലുകള്‍ വെറുതെ എറിയുകയാണ് .. ഒരുപക്ഷെ ഈ കല്ലുകള്‍ വലിയ ദുരന്തങ്ങള്‍ സമ്മാനിചേക്കാം …

ഒരു ബാലന്‍ വെറുതെ കല്ലെടുത്ത് എറിഞ്ഞു കളിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല എങ്കിലും .. ആ കല്ല് ഒരു വിലപിടിപ്പുള്ള വസ്തുവില്‍ വീണാല്‍ അവന്‍ അടിവാങ്ങും എന്നത് നിശയമാണ് …

അതുപോലെ ഈ കല്ലന്മാരും ഇന്നോ നാളെയോ മനുഷ്യന്റെ കയ്യില്‍ നിന്നോ ദൈവത്തിന്റെ കൈയ്യില്‍ നിന്നോ അടിവാങ്ങും എന്നതും നിശ്ചയിക്കപെട്ടത് ….

അതുകൊണ്ട് അടി വാങ്ങാതിരിക്കാന്‍ ഇനിയെങ്കിലും നമുക്ക് ആ കല്ലേറ് അങ്ങ് നിര്‍ത്താം …

Advertisements