0 Shares 178 Views

കാണാതായ മലേഷ്യന്‍ വിമാനം അമേരിക്ക വെടിവെച്ചിട്ടത്; സംഭവത്തില്‍ വന്‍ ദുരൂഹത !

missing-malaysia-airlines-flight-mh370-probe-pilots-hijack

കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 അമേരിക്ക വെടി വെച്ചിട്ടതാണെന്ന ഗുരുതര ആരോപണവുമായി ഫ്രഞ്ച് വിമാനക്കമ്പനി മുന്‍ മേധാവി രംഗത്ത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ താവളത്തില്‍ സെപ്റ്റംബര്‍ 11 മോഡല്‍ ആക്രമണം ഭയന്നാണ് അമേരിക്കന്‍ സൈന്യം ഇത് ചെയ്തതെന്ന് ഫ്രഞ്ച് മാസിക പാരിസ് മാച്ചില്‍ എഴുതിയ ലേഖനത്തില്‍ പ്രോട്ടിയസ് എയര്‍ലൈന്‍സ് മേധാവി മാര്‍ക് ഡുഗെയ്ന്‍ ആരോപിക്കുന്നു.

മലേഷ്യയിലെ ക്വാലലംപൂരില്‍ നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് 239 യാത്രക്കാരുമായി പോയ വിമാനമാണ് മാര്‍ച്ച് എട്ടിന് കാണാതായത്. ഇപ്പോള്‍ നിലവില്‍ വിമാനതിനായി തിരയുന്ന സ്ഥലത്ത് ആ വിമാനം കാണാനാവില്ല. മറിച്ച്, ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യയിലെ അമേരിക്കയുടെ അതീവ സുരക്ഷിതമായ വ്യോമ സൈനിക താവളത്തിനു സമീപമാണ് വിമാനം പതിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. 63 മീറ്റര്‍ നീളമുള്ള വസ്തു അടയാളങ്ങള്‍ ബാക്കിവെക്കാതെ അപ്രത്യക്ഷമായെന്നത് അസംബന്ധമാണെന്നും വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും അമേരിക്കക്ക് ഇതുവരെ ലഭിച്ചില്ലെന്ന വാദം കൗതുകകരമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

അതെ സമയം തന്റെ ആരോപണത്തിന് ഉപോല്‍ബലകമായി വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിന് ആയിട്ടില്ല. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്.

ആസ്‌ട്രേലിയയില്‍ 4500 ലേറെ കിലോമീറ്റര്‍ അകലെയുള്ള ദ്വീപ് 1970കള്‍ മുതല്‍ അമേരിക്ക ഉപയോഗിച്ചുവരുന്നുണ്ട്. 1700 സൈനികരാണ് നിലവില്‍ താവളത്തിലുള്ളത്. ഡീഗോ ഗാര്‍ഷ്യയിലെ താവളവുമായി ബന്ധപ്പെട്ട് മുമ്പും സമാന വാദങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അമേരിക്ക നിഷേധിക്കുകയായിരുന്നു. അമേരിക്ക വെടിവെച്ചിട്ടുവെന്നതിന് തെളിവായി മാലദ്വീപിലെ ഒരാള്‍ മലേഷ്യന്‍ വിമാനം താഴ്ന്നു പറക്കുന്നത് കണ്ടിട്ടുണ്ട്. മാര്‍ച്ച് എട്ടിന് വിമാനത്തിലേതെന്നു കരുതുന്ന അഗ്‌നിശമന സംവിധാനം ബാറ ദ്വീപില്‍ അടിഞ്ഞതായി മാലദ്വീപ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Write Your Valuable Comments Below