Share The Article

kadhal_dandhapani
കാതല്‍ ദണ്ഡപാണി എന്ന പേര് ഒരുപക്ഷെ നിങ്ങളില്‍ പലര്‍ക്കും പരിചിതം ആയിരിക്കില്ല. എന്നാല്‍, ഈ ചിത്രത്തില്‍ കാണുന്ന ആളെ ഒരു തവണയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവും. മലയാളത്തില്‍ മമ്മൂട്ടിപ്രിത്വിരാജ് ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയില്‍ മമ്മൂട്ടിയില്‍ നിന്ന് തല്ലുവാങ്ങുന്ന വില്ലന്മാരില്‍ ഇദ്ദേഹവും ഉണ്ട്. എന്നാല്‍, തമിഴില്‍ അനേകം വേഷങ്ങള്‍ അവിസ്മരണീയം ആക്കിയ ഈ നടനെക്കുറിച്ച് അറിയുവാന്‍ ഇനിയുമൊരുപാട് കാര്യങ്ങളുണ്ട്.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലായി അനേകം വേഷങ്ങള്‍ അവിസ്മരനീയം ആക്കിയ നടനാണ് ദണ്ഡപാണി. ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ദണ്ഡപാണി പ്രശസ്തനാവുന്നതും കാതല്‍ ദണ്ഡപാണി എന്ന പേര് വീഴുന്നതും. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ദിണ്ടിഗലിലെ ഒരു വ്യവസായി മാത്രമായിരുന്നു ദണ്ഡപാണി. പല ബോര്‍ഡുകളിലും ഇദ്ദേഹത്തിന്റെ ചിത്രം കണ്ടിട്ടാണ് ബാലാജി ശക്തിവേല്‍ കാതലിലെ വേഷം ചെയ്യാന്‍ ക്ഷണിക്കുന്നത്. പിന്നീട് പല ഭാഷകളിലായി ഇരുനൂറോളം ചിത്രങ്ങള്‍ പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ദണ്ഡപാണി അഭിനയിച്ച് തീര്‍ത്തു.

സത്യരാജിന്റെ ‘ഇംഗ്ലീഷ്‌കാരന്‍’, മിഷ്‌കിന്റെ ‘സിത്തിരം പേസുതെടി’, ജയം രവിയുടെ ‘ഉനക്കും എനക്കും’, വിജയ്‌യുടെ ‘വേട്ടക്കാരന്‍’, ശിവകാര്‍ത്തികേയന്റെ ‘വരുത്തപ്പെടാത്ത വാലിബര്‍ സംഘം’ എന്നിവയാണ് ദണ്ഡപാണി അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങള്‍. ഹൃദയസംബന്ധിയായ അസുഖം മൂലം ജൂലൈ ന് കാതല്‍ ദണ്ഡപാണി മരണത്തിന് കീഴടങ്ങി.