കാന്‍ഡി ക്രഷ് സാഗാ ക്ഷണം ഒഴിവാക്കുന്നത് എങ്ങനെ ?

0

new

എപ്പോള്‍ എങ്കിലും ഒന്ന് ഫേസ് ബുക്ക് തുറക്കുമ്പോള്‍ ഉടനെ വരും ഒരു നൂറു ഗെയിം റിക്വസ്റ്റുകള്‍. കാന്‍ഡി ക്രഷ് സാഗാ കളിക്കാന്‍ വേണ്ടിയുള്ള ക്ഷണങ്ങള്‍ കണ്ടു മടുത്ത് എഫ്ബി ഓപ്പന്‍ ചെയ്യാന്‍ മടിക്കുന്നവര്‍ വരെയുണ്ട്. പക്ഷെ എലിയെ പേടിച്ചു ഇല്ലം ചുടാന്‍ പറ്റിലല്ലോ..അത് കൊണ്ട് ഇങ്ങനെ മിനിട്ടിനു മിനിട്ടിനു വരുന്ന കാന്‍ഡി ക്രഷ് സാഗാ ക്ഷണം എങ്ങനെ ഒഴിവാക്കാം എന്ന് നമുക്ക് പഠിക്കാം…

1. ആദ്യം തന്നെ ഫേസ്ബുക്ക് വെബ് സൈറ്റ് പതിപ്പ് എടുക്കുക.

2. തുടര്‍ന്ന് ഇടതുവശത്തുള്ള സെറ്റിങ്‌സില്‍ ചെന്ന് ബ്ലോക്കിങ് എന്നത് തിരഞ്ഞെടുക്കുക.

3. ഇതില്‍ ക്ലിക്ക് ചെയ്ത് ഗെയിമിന് ക്ഷണം നല്‍കുന്ന വ്യക്തിയുടെ പേര് ഉള്‍പ്പെടുത്തുക.

4. തുടര്‍ന്ന് ആ വ്യക്തിയില്‍ നിന്ന് ഗെയിം കളിക്കാനുളള ക്ഷണം നിങ്ങള്‍ക്ക് ലഭിക്കില്ല

Write Your Valuable Comments Below