കാർത്തികയും ക്രിക്കറ്റും പിന്നെ ചുള്ളന്റെ അബദ്ധവും.

new

പ്രീ ഡിഗ്രി – ഡിഗ്രി പഠനകാലം. ക്രിക്കറ്റ്‌ ഭ്രാന്തു തലയ്ക്കു പിടിച്ചു അതൊരു ആവേശമായി കൊണ്ടു നടന്നിരുന്ന സമയം. വൈകുന്നേരങ്ങളിലെ ക്രിക്കറ്റ്‌ കളിയായിരുന്നു ദിനചര്യയിലെ പ്രധാന ഐറ്റം. വിഎസ്എസ്സി ഹൌസിംഗ് കോളനി യിലെ എന്ടെ പ്രിയ സുഹൃത്തിന്റെ ക്വാട്ടേഴ്സിനു സമീപത്തുള്ള ടെന്നീസ് കോർട്ട് നോളം മാത്രം വലിപ്പമുള്ള ഗ്രൌണ്ട് ആണ് ഞങ്ങളുടെ പ്രധാന കളിസ്ഥലം.

സ്ഥല പരിമിധി കാരണം ഐസിസി യുടെ നിയമങ്ങളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയാണ് ഞങ്ങളുടെ മത്സരങ്ങൾ നടന്നിരുന്നത്. അതിലെ ഒരു പ്രധാന  പരിഷ്കാരം ഓഫ്‌ സൈഡിലെ ബൌണ്ടറി  ആയ റോഡ്‌ ഭാഗത്ത്‌ സിക്സെർ അടിക്കുന്നവരെ ഔട്ട്‌ ആയതായി കണക്കാകും.

(വളരെ കാലത്തെ നീണ്ട ചർച്ചകൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ്‌ ഈ നിയമം നടപ്പാക്കിയത്. അതിന്റെ ടെക്നിക്കല്‍ കമ്മിറ്റിയിൽ ഞാൻ ഒരു സ്ഥിരം അംഗ മാണ്‌ . ഗവേഷണത്തിന്റെ ഭാഗമായി ചുവടെ പറയുന്ന സംഭവങ്ങൾ ചർച്ചക്ക് വിധേയമാക്കിയിട്ടുണ്ട്.

1. ചില ക്വാട്ടേഴ്സിലെ ജനാല ചില്ലുകൾ സിക്സെർ അടിച്ചു തകർത്തത്

2. ഒന്നോ രണ്ടോ വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലയിൽ പന്തടിച്ചത് .

3.  കുഞ്ഞിൻറെ വീട്ടുകാരുടെ തെറി വിളി കേൾക്കാതിരിക്കാൻ ഓടിയോളിച്ചത് . പിന്നെ തിരികെ വന്നു തെറി  കേട്ടത് .

4. അയല്പക്കത്തെ അങ്കിൾ മാരുടെയും ആന്റിമാരുടെ യും ‘സ്നേഹപൂര്വ്വമായ’ ഉപദേശങ്ങൾ.)

ഈ നിയമം സ്വാഭാവികമായും ചിലർക്കു അനുകൂലമായും ചിലർക്കു പ്രതികൂലവുമായി മാറി.

ഇനി യഥാർത്ഥ കഥയിലോട്ടു വരാം.

ഒഫ്ഫ് സൈഡ് ബൌണ്ടറി ക്കു സമീപമാണ് ഇതിലെ കഥാപാത്രമായ കാർത്തികയുടെ ( ഇതൊരു സാങ്കല്പിക പേര് മാത്രം ) വീട്. കാർത്തികയും അവളുടെ കുഞ്ഞു അനുജത്തിയും അവരുടെ വീടിനു മുന്നിൽ വന്നു നില്ക്കുന്നത് പതിവായിരുന്നു. സുന്ദരിയായ കാർത്തിക ഒരു പാവം   കുട്ടിയായിരുന്നു. അതുകൊണ്ട് തന്നെ ഒരു ദുരുദ്ദേശത്തോടെ അല്ല അവൾ  അവിടെ നിന്നിരുന്നത്. മാത്രവുമല്ല അവർക്കു അകമ്പടിയായി അച്ഛനോ അമ്മയോ കൂടെ ഉണ്ടാകാരുമുണ്ട്‌ .  പകഷെ കാർത്തികയുടെ കാര്യത്തിൽ അവരെക്കാൾ ശ്രദ്ധയും കരുതലും ഞങ്ങൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ  മറ്റാരും ആ  കുട്ടിയെ ശല്യപ്പെടുതാതിരിക്കാൻ കളിക്കുന്ന എല്ലാവരുടെയും ഒരു നോട്ടം എപ്പോഴും അവളിൽ ഉണ്ടായിരുന്നു . അതിനായി പലപ്പോഴും ക്യാച്ച് കൾ കൈവിടാൻ വരെ ഞങ്ങൾ തയ്യാറായിരുന്നു. പലപ്പോഴും അവളുടെ സാന്നിധ്യം ബാറ്സ്മാന്‍ മാർക്ക് സഹായവും പ്രചോദനവും ആയി ഭവിച്ചു .  ഒഫ്ഫ് സൈഡിൽ സിംഗിൾ റണ്‍ എടുക്കാൻ കഴിയാതവന്മാർ പോലും ഫോറും സിക്സെരും അടിച്ചു തുടങ്ങി. പക്ഷെ ഓഫ്സൈഡ് നിയമത്തിൽ വരുത്തിയ മാറ്റം പലരുടെയും പ്രകടനത്തെ      ബാധിച്ചു. തർക്കങ്ങളും പലപപോഴും ഉണ്ടാകാറുണ്ട്. പുതിയ നിയമം കളി തുടങ്ങുന്നതിനു മുൻപു പറഞ്ഞില്ലാ എന്നു തർക്കിക്കുന്നവരുമുണ്ട്.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും കാർത്തികയുടെ സാന്നിദ്ധ്യം എറെ സഹായിച്ചത് എന്ടെ പ്രിയ  സുഹൃത്തിനെയാണ് ( തൊമ്മിച്ചൻ ). അവൻ  square കട്ട്‌ ഉം സിക്സും പായിക്കുന്നത്‌ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.

ഐപിഎല്‍ മാതൃകയിൽ വിദേശ കളിക്കാരും(3 ഉം 4 ഉം കിലോമീറ്റർ സൈക്കിൾ ചവിട്ടി വരുന്ന കിഴങ്ങന്മാർ ) ഞങ്ങളുമായി സഹകരിച്ചിരുന്നു. ഇവർ വരുന്നതു കാശിനു വേണ്ടിയോ  അവരുടെ നാട്ടിൽ ഗ്രൗണ്ട് ഇല്ലാത്തതു കൊണ്ടോ അല്ല. പിന്നെ ഇവിടുത്തെ ആകർഷണം എന്താണെന്നു നിങ്ങൾക്ക് ഊഹിക്കാമല്ലോ?

ഇനി നമുക്കു കാർത്തികയെ വിടാം. ചുള്ളന്റെ അബദ്ധം എന്താണെന്നു അറിയണ്ടേ?
മത്സരശേഷം ഞങ്ങൾ സുഹ്രുത്തുക്കൾ സൊറ പറഞ്ഞു ഇരിക്കാറുണ്ട്. ഏതു പെണ്ണുങ്ങളെ കണ്ടാലും അവരെ കുറിച്ചു വർണ്ണിക്കുന്ന ഒരു സുഹൃത്തു( ആളു ഒരു ചുള്ള നാണ് കേട്ടോ ) ഞങ്ങൾക്കുണ്ട് . അവൻ  ഇപ്പോൾ ഒരു എയർലൈൻസില്‍ കാബിൻ ക്രൂ ആയി വർക്ക്‌ ചെയ്യുന്നു. ഒരു ദിവസം അങ്ങനെ സൊറ പറഞ്ഞു ഇരിക്കുന്നതിനിടയിൽ  എന്ടെ പ്രിയ സുഹൃത്തിന്റെ ചേച്ചി നടന്നു വരുന്നതു ഞങ്ങൾ കണ്ടു. പകഷെ ചുള്ളന്  ആളെ മനസ്സിലായില്ല. അവൻ പതിവ് പോലെ ഒരു ഡയലോഗ് പറഞ്ഞു. ഉടൻ ആങ്ങളയുടെ മറുപടിയും കിട്ടി.”എടാ എന്ടെ പെങ്ങളയെങ്കിലും ഒന്ന് വെറുതെ വിടടാ” അപ്പോൾ ചുള്ള നറെ മുഖം ഒന്നു കാണണമായിരുന്നു.