Share The Article

01
കിര്‍ല്യന്‍ ഫോട്ടോഗ്രാഫിയും ആയി ചേര്‍ന്ന് പോകുന്ന പഠനങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നടന്നു വന്നിരുന്നു എങ്കിലും, ഔദ്യോഗികമായി 1939യില്‍ സെമ്യോന്‍ ഡേവിഡോവിട്ച് കിര്‍ല്യന്‍ എന്നാ റഷ്യന്‍ ആണ് കണ്ടുപിടിച്ചത് .ഗൂഡശാസ്‌ത്രം പ്രചാരക്കാര്‍ അധികമായി മനുഷ്യരെ വലയം വയ്ക്കുന്ന ‘പ്രഭാവലയം’ (?) Aura, ഈ വിദ്യ ഉപയോഗിച്ചു കണ്ടെത്തിയെന്നും അതിനാല്‍ തന്നെ തങ്ങടെ വാദങ്ങള്‍ ശാസ്ത്രിയപിന്ബലം ഉള്ളവയാണ് എന്നും അവകാശങ്ങള്‍ ഉന്നയിക്കാര്‍ ഉണ്ട്. പല നസ്രാണി, ഇസ്ലാം, ഹിന്ദു പ്രോഫെലുകളില്‍ electrical coronal discharges ആത്മാവാണ് എന്ന് തരത്തില്‍ അധികമായിഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ യഥാര്‍ത്ഥം ആയി എന്താണ് കിര്‍ല്യന്‍ ഫോട്ടോഗ്രാഫി എന്ന് പരിശോധിക്കാം എന്ന് ആഗ്രഹത്തില്‍ തയ്യാര്‍ ആക്കിയതാണ് ഈ പോസ്റ്റ്‌.

കിര്‍ല്യന്‍ ഫോട്ടോഗ്രാഫിയില്‍ ചിത്രം എടുക്കുന്നത് എങ്ങനെ എന്ന് ആദ്യം തന്നെ നോക്കാം . ഇവിടെ കാര്യം എന്താണ് എന്ന് വെച്ചാല്‍ ഒരു ക്യാമറയുടെ ആവശ്യം തന്നെ ഇല്ല .ആദ്യം ആയി ഒരു ഫോട്ടോഗ്രാഫിക് ഫിലിം ഷീറ്റ് ഒരു ലോഹ തകിടിന്റെ മുകളില്‍ വയ്ക്കുക .ഇനി ഒരു രൂപാ നാണയം കൂടി മുകളില്‍ വച്ച് കഴിഞ്ഞ്. ഒരു ഇനിശ്യല്‍ എക്ഷ്പൊക്ശര് (initial exposure) ലഭ്യം ആകാന്‍, ഉയര്‍ന്ന വോള്‍ട്ടളവില്‍ ഉള്ള വൈദ്യുതി ലോഹ തകിടിലേക് പ്രവാഹിപ്പിക്കും, ഇപ്പോള്‍ നാണയവും ലോഹ തകിടും തമ്മില്‍ ഉള്ള, ‘എലെക്ട്രീക്കള്‍ കൊരോനാല്‍ ഡിസ്ചാര്‍ജ്’ (electrical corona discharge) ഫിലിമില്‍ ഭദ്രമായി പതിഞ്ഞിട്ട് ഉണ്ടാകും. ഇങ്ങനെ എടുക്കാപ്പെട്ട പ്രസ്തുത കിര്‍ല്യന്‍ ഫോടോഗ്രാഫില്‍ – ഫിലിം ഡെവലപ്പ് ചെയ്ത് എടുക്കുബോള്‍ നാണയത്തിന് ചുറ്റം തിളക്കുന്ന നിഴല്‍പ്പോലെ ഒന്ന് കാണാന്‍ സാധിക്കും . “ചാത്രജ്ഞമാര്‍” ഇതിനെ ആണ് അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ നാണയത്തിന്റെ ആത്മാവ് എന്ന് പറയുന്നത്

കെട്ടുകഥ 

കിര്‍ല്യന്‍ ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള അയഥാര്‍ത്ഥമായ കെട്ടുകഥകള്‍ക്ക് തുടക്കം കുറിച്ചത് കിര്‍ല്യാന്‍ ഫോട്ടോഗ്രാഫിയുടെ ആവിഷ്‌ക്കര്‍ത്താവ്‌ ആയാ സെമ്യോന്‍ ഡേവിഡോവിട്ച് കിര്‍ല്യന്‍ തന്നെ ആയിരുന്നു .എല്ലാ ജീവാജാലങ്ങളെയും {നോട്ട് ദാറ്റ് }
ചുറ്റി വലയം വയ്ക്കുന്നാ ‘ഓറ’യുടെ നിഴല്‍ ചിത്രം ആണ് പതിയുന്നത് എന്ന് . ഓരോ വ്യക്തിയുടെ വികാരവിചാരം, ആരോഗ്യസ്ഥിതി ഒകെ വച്ച് ഓറയുടെ ചിത്രത്തിന് വ്യതിയാനം സംഭവിക്കും എന്നും , ഇവ നിരിക്ഷിച്ച് അയാളുടെ ആരോഗ്യ-മാനസിക സ്ഥിതി വായിക്കാന്‍ പറ്റും എന്ന് അവകാശം ഉന്നയിക്കുന്ന പല ‘പ്രഫെക്ഷനാല്‍ ‘ ഓറ-റീടെര്സിനെയും പറ്റി ഉള്ള വിവരം നെറ്റില്‍ തപ്പിയാല്‍ കിട്ടും .

ഇനി ഇല്ലാത്ത ശാസ്ത്രത്തിന്റെ വക്താക്കള്‍ ആയ പല പരനോര്മല്‍ ഫനട്ടിക്സിന്‍റെയും പ്രിയതോഴന്‍ കൂടി ആണ് കിര്‍ല്യാന്‍ ഫോട്ടോഗ്രാഫി .
1960-1970 കാലഘട്ടത്തില്‍ telepathy വ്യക്തിക്കളുടെ ‘ഓറ’കള്‍ തമ്മില്‍ ഉള്ള ആശയവിനിമയം ആണ് എന്നും ഇതിന് അനുകൂലമായ തെളിവുകള്‍ കിര്‍ല്യന്‍ ഫോട്ടോഗ്രാഫിയില്‍ കൂടി തങ്ങള്‍ക്ക് ലഭിച്ചു എന്ന് വാദിച്ച paranormal ധര്‍മ്മോന്മത്തന്മാരും കുറവ് അല്ലായിരുന്നു

**ഈ ലിങ്ക് നോക്കാം .

ശാസ്‌ത്രീയമായ വിശദീകരണം

കിര്‍ല്യന്‍ ഫോട്ടോഗ്രാഫിയെ കുറിച്ച് ഒറ്റവാക്കില്‍ തന്നെ യാഥാര്‍ത്ഥവും കല്‍പിതകഥയും തമ്മില്‍ വേര്‍തിരിച്ചു പറയുക ആസാദ്ധ്യം ആണ് . ഈ ഫോട്ടോസ് ഒന്നും തന്നെ കൃതിമ സൃഷ്ടികള്‍ അല്ല (of course exceptions are there)മറിച്ചു യഥാര്‍ത്ഥം തന്നെ ആണ് . എന്നാല്‍ ‘ജീവന്‍’ ഉള്ള ജീവികളെ പൊതിഞ്ഞു നില്‍ക്കുന്നാ ‘ഓറ’യുടെ ചിത്രങ്ങള്‍ ആണ് ഇവ എന്ന ഭാവന വരുബോള്‍ മാത്രം ശാസ്ത്രവും ആയി വേര്‍പ്പിരിയുന്നു. ശരി, അപ്പോള്‍ ചിത്രത്തില്‍ പതിഞ്ഞ ‘തേജോവലയ’ങ്ങള്‍ നമ്മുടെ ആത്മാവിനെ അല്ലായെങ്കില്‍ ‘ജീവാഉര്ജ്ജത്തെ’ പ്രതിനിധാനം ചെയ്യുന്നവ അല്ലായെങ്കില്‍ പിന്നെ ഈ ‘തേജോവലയ’ങ്ങളുടെ കാരണക്കാരന്‍ ആരാണ് ?

ഉത്തരം ജലം എന്നാണ് {മനസ്സിലായില്ലേ പച്ചവെള്ളം !! }

ലോഹ തകിടിലേക്ക് അപ്ലൈ ചെയ്ത ഉയര്‍ന്ന വോള്‍ട്ടളവില്‍ ഉള്ള വൈദ്യുതി, അണുവില്‍ നിന്ന് എലെക്ട്രോനെ റിപ്സ് ഓഫ്‌ ചെയ്യും .’വസ്തുവിന് ‘ ചുറ്റം ഉള്ള അന്തരീക്ഷത്തില്‍ ജലം (moisture) ഉണ്ടെങ്കില്‍ വായു അയണീകരിക്കപ്പെടുക്കയും, ഇപ്രകരം ഉണ്ടാകുന്ന ഫോറ്റൊഗ്രാഫില്‍ ഒബ്ജെക്റ്റ്ന്റെ ‘തേജോവലയ’ത്തെ കാണാനും പറ്റും, ഇത് യാദാര്‍ത്ഥ്യം ആയി corona plasma discharge ആണ്

**ഈ ലിങ്ക് നോക്കാം

ഇനി ഒരാള്‍ അതിതാപനത്താലോ മനസിക കാരണത്താലോ വിയര്‍ത്ത് ഇരിക്കുബോള്‍ ആണ് , കിര്‍ല്യന്‍ ഫോട്ടോഗ്രാഫ് എടുക്കുന്നത് എങ്കില്‍ അതില്‍ അയാളുടെ ‘ഓറ’യ്ക്ക് കൂടുതല്‍ തിളക്കവും വലിപ്പവും ഉണ്ടാകാം. ഇതിന്റെ കാരണം അധികമായി ഉണ്ടായ ഇര്‍പ്പം ആണ് .നേരേമറിച്ച്‌ ഇര്‍പ്പം കുറവുള്ള ശൈത്യാവസ്ഥയില്‍ ആണ് ചിത്രം എടുക്കുന്നത് എങ്കില്‍ ‘ഓറയുടെ’ തിളക്കവും മുഴപ്പും കുറയുകയും ചെയ്യും .കാര്യം ഇങ്ങനെ ഒകെ ആണെകിലും നമ്മുടെ ‘ന്യൂ ജെനെരക്ഷന്‍’ ശാസ്ത്രം അറിയാത്ത ചാത്രജ്ഞമാര്‍ ഇത് ഒന്നും അംഗീകരിക്കില്ല . അവര്‍ അത് ‘ആത്മാവിന്റെ ‘ വികാര-വിചാരങ്ങള്‍ ആണ് എന്നു പറയും.

ഇര്‍പ്പം മാത്രം അല്ല , ലോഹ തകിടില്‍ നല്‍ക്കാപ്പെടുന്ന സമ്മര്‍ദ്ദം ,ഒബ്ജെക്റ്റ്ന്റെ വയ്ക്കപ്പെടുന്നാ രീതി , ആംഗിള്‍, ,നല്‍കപ്പെടുന്ന വോള്‍ട്ടളവ് തുടങ്ങിയ എല്ലാം ഈ ‘പ്രാഭാവലയതിന്റെ ‘ രൂപത്തിലും വലിപ്പത്തിലുംമാറ്റം വരുത്തും . ചുരുക്കിപ്പറഞ്ഞാല്‍ ഒരുപോലെ ഒരു ചിത്രം ഏതാനം നിമിക്ഷങ്ങളുടെ ഇടവേളയില്‍ ആണ് എങ്കില്‍ പോലും ആവര്‍ത്തിച്ചു എടുക്കാന്‍ സാധിക്കില്ല.

മറ്റൊരു കാര്യം എന്താണ് എന്ന് വെച്ചാല്‍ കിര്‍ല്യന്‍ ഫോട്ടോഗ്രാഫിയില്‍ ശുന്യതയില്‍ നിന്ന് കൊണ്ട് ആത്മാവിന്റെ (or ‘life-energy’ ) പടം പിടിക്കാം എന്ന് വെച്ചാല്‍ നടക്കില്ല കാരണം .അന്തരീക്ഷത്ത്തില്‍ ജല്ലാംശം ഇല്ല എന്നത് തന്നെ .

തുടര്‍ന്ന് വായിക്കാന്‍

  1. ലിങ്ക് 1
  2. ലിങ്ക് 2

കൂടുതല്‍ വിഷയങ്ങള്‍ കമന്റ്‌ ആയി ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയാം .