കിലോമീേറ്റഴ്സ് ആന്‍ഡ്‌ കിലോമീേറ്റഴ്സ് ടു അസഫോയിറ്റിഡാ പോണ്ട് !!

01

വൈറ്റില ടു അസഫോയിറ്റിഡാ പോണ്ട് – 105 km
വൈറ്റില ടു ഇയര്‍ – 140 km
വൈറ്റില ടു ടച്ച്‌റിവര്‍ – 58 km

ഈ സ്ഥലങ്ങള്‍ വല്ല ന്യൂയോര്‍ക്കിലോ പാരിസിലോ ആണ് എന്നു തെറ്റുധരിക്കരുത്…
എല്ലാം നമ്മുടെ സ്വന്തം കേരളത്തിലെ സ്ഥലങ്ങള്‍ തന്നെ !!

തൊടുപുഴയുടെ ഇംഗ്ലീഷ് രൂപമാണ്‌ ‘ടച്ച്‌റിവര്‍’‍… കൊല്ലത്തിന് ‘ഇയര്‍’ എന്ന്…
ഏറ്റവും രസം ‘അസഫോയിറ്റിഡാ പോണ്ട്’ ആണ്. അതായതു കായംകുളം !! (ASTAFOETIDA – കായം)

കൊച്ചിയിലെ ഒരു സണ്‍ഫിലിം നിര്‍മാതാക്കളാണ് ഈ പണി പറ്റിച്ചത്. വഴികാട്ടി എന്നോണം എറണാകുളം വൈറ്റിലയില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോര്‍ഡില്‍ ആണ് സ്ഥലപ്പേരുകളെ ഇങ്ങനെ കൊടുത്തിരിക്കുന്നത്. ദിശയും, ദൂരകണക്കും ഒപ്പം രേഖപെടുത്തിയിട്ടുണ്ട്.
മുന്‍പ് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സ്ഥലപ്പേരുകള്‍ ഉള്‍പെടുത്തി ഇതുപോലുരു ഫ്ലക്സും ഇവിടെ പ്രത്യക്ഷപെട്ടിരുന്നു.

മലയാള പേരുകളെ ഇങ്ങനെ കൊല്ലണോ എന്നാ ചോദ്യം മനസ്സില്‍ തോന്നി എങ്കിലും, ബ്ലോക്കില്‍ പെട്ട് കിടക്കുമ്പോള്‍ കണ്ട ഈ കാഴ്ച, ചിരിക്കാന്‍ ഒരല്പം വക നല്‍കി എന്നു പറയാതെ വയ്യ…

വാട്ട്‌സ്സ് ആപ് ഇല്ലാത്തതു കൊണ്ട് ഇവിടെ ഷെയര്‍ ചെയ്യുന്നു…