കീമോ കാരണം തല മൊട്ടയടിച്ച യുവതിക്ക് ആശ്വാസമേകാന്‍ സുഹൃത്തുക്കള്‍ എല്ലാവരും മൊട്ടയടിച്ചു !

04

സൌത്ത് ആഫ്രിക്കക്കാരി ഗെര്‍ഡി മക്കെന്ന താനൊരു കാന്‍സര്‍ രോഗിയാണെന്ന കാര്യം പോലും ഇപ്പോള്‍ മറന്ന അവസ്ഥയാണ്. കാരണം പത്തിരുപതോളം വരുന്ന തന്റെ സുഹൃത്തുക്കളുടെ സ്നേഹത്തിന്റെ ആഴം കണ്ടാണ്‌ ഗെര്‍ഡി കരഞ്ഞു പോയത്. സ്തനാര്‍ബുദം പിടിച്ച് കീമോതെറാപ്പിക്ക് വിധേയയായ ഗെര്‍ഡിയുടെ മുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നു. മുടി കൊഴിഞ്ഞ ഗെര്‍ഡിയെ ആശ്വസിപ്പിക്കാന്‍ തങ്ങളും കൂടെ ഉണ്ടെന്നു തെളിയിക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍ ചെയ്ത കാര്യമാണ് ലോകത്തിനു തന്നെ അത്ഭുതമായി മാറിയിരിക്കുന്നത്.

01

ഫെബ്രുവരി മാസത്തിലാണ് ഗെര്‍ഡിയുടെ സുഹൃത്തുക്കള്‍ കെയരിംഗ് ഡയസസ് എന്ന പ്രാദേശിക ചാരിറ്റി സംഘടനക്ക് ഒരു ഇമെയില്‍ അയക്കുന്നത്. തങ്ങള്‍ കാന്‍സര്‍ ബാധിതയായ ഗെര്‍ഡിക്ക് വേണ്ടി ഒരു ഫോട്ടോഷൂട്ട്‌ ഒരുക്കുവാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മെയിലില്‍. സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് തല മൊട്ടയടിച്ച് ഗെര്‍ഡിയുടെ കൂടെ ഒരു ഫോട്ടോഷൂട്ട്‌ ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്.

02

ഗെര്‍ഡിയുടെ സുഹൃത്തുക്കളുടെ ആഗ്രഹം നിറവേറ്റികൊടുക്കുവാന്‍ മുന്നിട്ടിറങ്ങിയ ചാരിറ്റി സംഘടന ഒരു ഫോട്ടോഗ്രാഫറെ സംഘടിപ്പിക്കുകയും ഈ രംഗം പകര്‍ത്തുവാന്‍ എല്പ്പിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ നിര്‍മ്മിച്ച വിമിയോ വീഡിയോ ആണ് ചുവടെ നിങ്ങള്‍ കാണുന്നത്. സ്നേഹത്തിനു വേണ്ടി എന്തും എന്ന പേരിലാണ് ഈ ഫോട്ടോഗ്രാഫര്‍ വീഡിയോ അപ്‌ലോഡ്‌ ചെയ്തത്.

03

എന്താ നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇങ്ങനെ ഒരു കാര്യം ചെയ്യുമോ ? നിങ്ങളുടെ കമന്റ്സ് താഴെ പ്രകടിപ്പിക്കൂ