Share The Article

vat

മദ്യം വീട്ടിലിരുന്ന് ലളിതമായി വാറ്റാനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ ബിസിനസ് പോര്‍ട്ടലുകളിലൂടെ കേരളത്തിലേക്കും വരുന്നുവെന്ന വിവരം ലഭിച്ചതോടെ എക്‌സൈസ് വകുപ്പ് തലപുകയ്ക്കുന്നു. ഹോം ആല്‍ക്കഹോള്‍ ഡിസ്റ്റിലേഴ്‌സ് എന്ന പേരില്‍ ആഗോള ബിസിനസ് രംഗത്ത് അറിയപ്പെടുന്ന ഈ ഉപകരണങ്ങള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വിറ്റഴിക്കാന്‍ വിതരണക്കാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരങ്ങളും പോര്‍ട്ടലുകളിലുണ്ട്. ഇതോടെ ഉപകരണങ്ങള്‍ കേരളത്തിലെത്തി കഴിഞ്ഞുവോയെന്ന സംശയത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.

ആലിബാബ ഡോട്ട് കോം, ഈബേ ഡോട്ട് കോം പോലുള്ള ഓണ്‍ലൈന്‍ ബിസിനസ് പോര്‍ട്ടലുകളില്‍, ഇന്ത്യയില്‍ നൂറോളം വിതരണക്കാര്‍ ഉള്ളതായും ഇത്തരം ഉപകരണങ്ങളുടെ നിര്‍മാതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. വിതരണക്കാരുടെ എണ്ണത്തില്‍ ചൈനയാണു മുന്നില്‍.

പ്രധാനമായും യുഎസ് കമ്പനികളുടെ വീട്ടുവാറ്റ് ഉപകരണങ്ങള്‍ ആണ് പോര്‍ട്ടലുകളിലൂടെ പരസ്യപ്പെടുത്തുന്നത്. 120 മുതല്‍ 2000 യുഎസ് ഡോളര്‍ (ഏകദശേം 6000 രൂപ മുതല്‍ 1.2 ലക്ഷം രൂപ വര)െ വില വരുന്ന ഉല്‍പന്നങ്ങളാണ് ഇവയില്‍ മിക്കതും. പലതും സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ളതും സുരക്ഷ ഉറപ്പാക്കുന്നതുമാണെന്ന് കമ്പനികള്‍ അവകാശപ്പെടുന്നുണ്ട്.