Share The Article

01

കുട്ടികളുടെ ദുശ്ശീലങ്ങള്‍ പല മാത് പിതാക്കള്‍ക്കും ഒരു തല വേദനയാണ്. പലരും അതില്‍ അതല്‍ ഉത്കണ്ഠാകുലരാണ്. കുട്ടികളില്‍ കാണപ്പെടുന്ന ദുശ്ശീലങ്ങളാണ് വിരല്‍കുടിക്കല്‍, നഖം കടിക്കല്‍, ഭക്ഷ്യ യോഗ്യമല്ലാത്തതും ദഹിക്കാത്തതുമായ വസ്തുക്കള്‍ കഴിക്കുക, അനുസരണമില്ലായ്മ, ദുശ്ശാഠ്യം, എതിരിടാനുള്ള പ്രവണത തുടങ്ങിയവ. ഇവയ്‌ക്കെല്ലാം പ്രതിവിധികളുമുണ്ട്. ഇവയൊന്നുമറിയാതെ നമ്മള്‍ പലപ്പോഴും കുട്ടികളെ ശാസിക്കുകയും, പീഢിപ്പിക്കുകയും ചെയ്യുന്നു.

1. വിരല്‍ കുടിക്കുക

02

പ്രസവാന്തരം രണ്ട് വര്‍ഷ കാലം കുട്ടികള്‍ വിരല്‍ കുടിക്കുന്നത് സ്വാഭാവികവും സര്‍വ്വ സാധാരണവുമാണ്. ഇതിന് മാതാപിതാക്കള്‍ വേവലാതിപ്പെടേണ്ടതില്ല. കുട്ടികള്‍ വളര്‍ന്നു വരുന്നതോടെ ഇത് കുറഞ്ഞ് വന്ന് അപ്രത്യക്ഷമാകും. അഞ്ചു വയസ്സോടെ ഇത് പാടെ അപ്രത്യക്ഷമാകണം. മൂന്ന് വയസ്സിനു ശേഷം ഈ ശീലം നിരന്തരം തുടര്‍ന്നാലോ, കുറേക്കാലം നിറുത്തിയ ശേഷം തുടര്‍ന്നാലോ ഇതിനെ ഒരു അപാകതയായി വിലയിരുത്താം.

പല തരത്തിലുള്ള ആന്തരീക സംഘര്‍ഷങ്ങള്‍ ഈ ദുസ്വഭാവത്തിനു പിന്നിലുണ്ടെന്ന സത്യം മാതാപിതാക്കള്‍ വിസ്മരിക്കരുത്. മാതാപിതാക്കളുടെ അമിത ലാളന, മാതാപിതാക്കള്‍ തമ്മിലുണ്ടുകുന്ന സംഘര്‍ങ്ങള്‍, കര്‍ക്കശമായ ചിട്ടകള്‍, നിരാകരണം, അദ്ധ്യാപകരില്‍ നിന്നും, മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന അമിതമായ ശിക്ഷകള്‍, സമ്മര്‍ദ്ദ മത്സരം, കുട്ടികളില്‍ ഉണ്ടാകുന്ന വിരസത, വിരഹം, ഏകാന്തത തുടങ്ങീ നിരവധി കാരണങ്ങള്‍ ഈ ദുസ്വഭാവത്തിനു പിന്നിലുണ്ട്.

ഇവ പരിഹരിക്കുന്നതിന് ഇവയ്ക്കു ആധാരമായ സംഗതികള്‍ ഏതൊക്കെയെന്ന് കണ്ടെത്തുക എന്നതാണ് പ്രധാനം.

2. നഖം കടി

03

നഖം കടിക്കുന്ന കുട്ടികളെ നാം പലപ്പോഴും കണ്ടു മുട്ടാറുണ്ട്. മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികളില്‍ ഈ പ്രവണത കണ്ടു വരുന്നു. സാധാരണയായി മൂന്നു വയസ്സിനും പന്ത്രണ്ടു വയസ്സ് പ്രായത്തിനും ഇടയിലുള്ള കുട്ടികളിലാണ് ഈ ദുസ്വഭാവം കാണപ്പെടുന്നത്. എങ്കിലും 5നും 7നും ഇടയിലുള്ളവരില്‍ ഇത് ഏറ്റവും അധികം കാണപ്പെടുന്നു. ഒരു കുട്ടിയുടെ ആന്തരിക പിരിമുറക്കത്തിന്റേയും, ഉത്കണ്ഠയുടേയും പരിണത ഫലമായിരിക്കും ഇത്തരം ദുശ്ശീലങ്ങള്‍ ഉടലെടുക്കുന്നത് എന്ന് അനുമാനിക്കാം.

മുതിര്‍ന്നവരില്‍ നിന്നുള്ള നിരാകരണം, വിരഹം, കര്‍ശമായ അച്ചടക്ക നടപടി, അമിതമായ ആശങ്കകള്‍, പരീക്ഷാ ഭയം, മുതിര്‍ന്നവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിനു പ്രേരക കാരണങ്ങളാകാം.

ഇത്തരം സ്വഭാവങ്ങള്‍ക്ക് കാരണമായ സംഗതികളെ കണ്ടെത്തി പരിഹാരിക്കുകായണ് ചെയ്യേണ്ടത്. കുട്ടികളുടെ മാനസ്സിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനു വേണ്ടിയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുവാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. കലാ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവരെ പഠിപ്പിക്കണം. ആനന്ദകരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടണം.

3. ഭക്ഷ്യ യോഗ്യമല്ലാത്തതും ദഹിക്കാത്തതുമായ വസ്തുക്കള്‍ കഴിക്കുക (പൈക്കാ)

04

അപൂര്‍വ്വം ചില കുട്ടികള്‍ തുടര്‍ച്ചയായി കഴിക്കരുതാത്ത വസ്തുക്കള്‍ കഴിക്കുന്നതായി കാണാം. മണ്ണ്, പ്ലാസ്റ്റര്‍, കല്ല്, മരം, കരി, ടൂത്ത് പേസ്റ്റ്, പേപ്പര്‍, പെന്‍സില്‍, ടാല്‍ക്കം പൗഡര്‍ തുടങ്ങി വസ്തുക്കള്‍ കുട്ടികള്‍ ഭക്ഷിക്കുന്നതായി കാണാം. ഒരു വയസ്സിനും 8 വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ ഈ പ്രവണ കണ്ടു വരുന്നു. മുതിര്‍ന്നു വരുന്നതോടെ ഈ സ്വഭാവം നിലക്കുന്നതാണ്. ഇവിടേയും മാനസ്സീക പിരിമുറക്കം തന്നെയാണ് പ്രധാന കാരണം. സംഘര്‍ഷ ലഘൂകരണം, പെരുമാറ്റ നവീകരണ ചികിത്സയും നല്‍കാവുന്നതാണ്. ബാച്ച് ഫ്‌ളവര്‍ മരുന്ന് വളരെ ഫലപ്രദമാണ്.

4. അനുസരണക്കേട്, ദുശ്ശാഠ്യം, എതിര്‍ക്കുവാനുള്ള പ്രവണത

05

വളര്‍ച്ചയുടെ ചില കാലഘട്ടങ്ങളില്‍ പല കുട്ടികളും അനുസരണക്കേടും, ദുശ്ശാഠ്യവുമൊക്കെ പരക്കെ പ്രകടിപ്പിക്കാറുണ്ട്. ഒന്നര വയസ്സിനും 3 വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ ഈ പ്രവണ കൂടുതലാണ്. പിന്നെ കൗമാര പ്രായക്കാരില്‍ എന്തിനേയും എതിര്‍ക്കുവാനുള്ള ഒരു പ്രവണത മുന്നിട്ടു നില്‍ക്കുന്നതായി കാണാം. ഇത് അവരുടെ വള്‍ച്ചയുടെ ഒരു ഭാഗമാണ്. ഇതിനെക്കുറിച്ച് എന്റെ മുന്‍ ലേഖനങ്ങളില്‍ കാണുക. ഇത്തരം ദുസ്വഭാവങ്ങള്‍ അതിര്‍ വരമ്പുകള്‍ ലംഘിക്കുകയാണെങ്കില്‍ ചികിത്സയും പരിഹാരവും തേടേണ്ടതായി വരും.

നമ്മുടെ കുട്ടികളുടെ മാനസ്സീക പ്രത്യകതകളും, ആന്തരീക ആവശ്യങ്ങളും, ഉള്‍ വിളികളും മുതിര്‍ന്നവരായ നാം അറിയാതെ പോകുന്നു. വളര്‍ത്തുന്നതിലുള്ള അപാകതകള്‍, തെറ്റായ ശിക്ഷാ രീതികള്‍,കര്‍ശന അച്ചടക്കം, അലങ്കോലപ്പെ കുടുംബാന്തരീക്ഷം ഇവയൊക്കെ കുട്ടികളില്‍ അസ്വസ്ഥതയും പിരിമുറക്കവും സൃഷ്ടിക്കുന്നുണ്ട്.

കുട്ടികളെ വേണ്ടവിധം കൈകാര്യം ചെയ്യുവാനയില്ലെങ്കില്‍ കുടുംബത്തിനും, സമൂഹത്തിനും രാഷ്ട്രത്തിനും കൊള്ളരുതാത്തവരായി തീരുന്നു. ഇതില്‍ ലിംഗ ജാതി വര്‍ണ്ണ ഭേദമൊന്നുമില്ല. പെരുമാറ്റ ദൂഷ്യങ്ങള്‍ പലതമുണ്ട്. മുതിര്‍ന്നവരുമായി തര്‍ക്കത്തിലേര്‍പ്പെടുക, ദേഷ്വും ദുശ്ശാഠ്യവും പ്രകടിപ്പിക്കുക, അനുസരണക്കേട് കാണിക്കുക, മറ്റുള്ളവരെ നിരന്തരം ശല്യപ്പെടുത്തുക, അസഭ്യം പുലമ്പുക,മറ്റുള്ളവരുടെ സാധനങ്ങള്‍ കൈക്കലാക്കുക എന്നിവ ദുസ്വഭാത്തില്‍ പെടുന്നു

06

ഇത്തരം ദു സ്വഭാവങ്ങള്‍ക്ക് പലതരത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വരും. ഇതുമൂലം കുടുംബ ബന്ധങ്ങള്‍ തകരാറിലാകുന്നു. കൂട്ടുകാരും മറ്റുള്ളവരും നിരാകരിക്കപ്പെടുകയും, എല്ലാവരാലും വെറുക്കപ്പെടുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ പല വിധ വൈകാരിക പ്രശ്‌നങ്ങള്‍ക്കും വഴി തെളിയിക്കുന്നു. ഇതു മൂലം കുട്ടികളില്‍ ആത്മ വിശ്വാസമില്ലായ്മയും, അസഹിഷ്ണതയും, വിഷാദവും, ദേഷ്യവും, മദ്യപാനമയക്കുമരുന്നു ദുരുപയോഗ പ്രവണതയും കണ്ടു തുടങ്ങാം.

ഇതിന് പെരുമാറ്റ നവീകരണ ചികിത്സ ഫലപ്രദമാണ്. മാതാ പിതാക്കള്‍ക്ക് സാന്ത്വനവും ശിക്ഷണ രീതി ബോധവല്‍ക്കരണവും അനിവാര്യമാണ്.