0 Shares 76 Views

കുട്ടികളുടെ വരുമാന ശാസ്ത്രം – സുരേഷ്‌കുമാര്‍ പുഞ്ചയില്‍..

579971-children-amp-039-s-earnings

കുട്ടികളുടെ വരുമാന ശാസ്ത്രം ….!!!

ധനം എന്നതിനേക്കാള്‍ പണം എന്നത് വ്യക്തി ജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും ഏറ്റവും അത്യാവശ്യ വസ്തു തന്നെയാണ് . മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പണമില്ലെങ്കില്‍ ജീവിതം തന്നെയില്ല എന്ന അവസ്തയിലെക്കുമാണ് ഇന്ന് ലോകം മുന്നേറുന്നതും . അതുകൊണ്ട് തന്നെ ഏതൊരു മനുഷ്യനും പണമുണ്ടാക്കാനുള്ള വ്യഗ്രതയിലും അതിനുള്ള മരണപ്പാച്ചിലിലും തന്നെയാണ് ഇന്നത്തെ ലോകത്തില്‍ .മൂല്യങ്ങളും ആദര്‍ശങ്ങളും മാറ്റിവെച്ച് എങ്ങിനെയും പണമുണ്ടാക്കുക എന്നത് മാത്രമാകുന്നു ഇന്ന് പലരുടെയും ലക്ഷ്യം ….!

പണത്തിന്റെ ആവശ്യം എല്ലാവര്‍ക്കുമുണ്ട് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം എല്ലാം . കുട്ടികളുടെ ആവശ്യം ചെറുതാകുമ്പോള്‍ വലിയവരുടെതിന് അതിരുകളില്ലാതാകുന്നു .ചെറുതാണെങ്കിലും കുട്ടികളുടെ ആവശ്യങ്ങളും മുതിര്‍ന്നവര്‍ ഏറ്റെടുത്ത് നടത്തിക്കൊടുക്കുക തന്നെയാണ് സാധാരണയില്‍ നടന്നു വരുന്നത് …!

എന്നാല്‍ ചിലപ്പോഴൊക്കെ കുട്ടികളുടെ ആവശ്യങ്ങള്‍ അതിരുവിടുകയും മുതിര്‍ന്നവര്‍ക്ക് അത് നടത്തിക്കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നിടത്ത് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. ആവശ്യങ്ങള്‍ ന്യായമെന്ന് മുതിര്‍ന്നവരോട് അവതരിപ്പിക്കാനുള്ള സങ്കോചം . അല്ലെങ്കില്‍ അത് ന്യായമല്ലെന്ന് സ്വയം തിരിച്ചറിയാനുള്ള പക്വതയില്ലായ്മ തുടങ്ങിയവയൊക്കെ കുട്ടികളെ അത്തരം ആവശ്യങ്ങള്‍ സ്വയം നടത്തിയെടുക്കാന്‍ പലപ്പോഴും തയ്യാറെടുപ്പിക്കുന്നു ….!

ഇവിടെ തീര്‍ച്ചയായും കുട്ടികളെ ആണെന്നും പെണ്ണെന്നും തിരിക്കേണ്ടിയും വരുന്നു . പൊതുവില്‍ ആണ്‍കുട്ടികള്‍ക്കാണ് പൈസയ്ക്ക് ആവശ്യം കൂടുതലെന്നാണ് ധാരണ . അത് ഒരളവു വരെ ശരിയാണെങ്കിലും ആണ്‍കുട്ടികള്‍ പൊതുവെ ഒരളവുവരെ പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കാന്‍ തയ്യാരുളളവരാണ് . അല്ലെങ്കില്‍ അവര്‍ക്കുള്ള ആവശ്യങ്ങള്‍ ഒരു പരിധിവരെ അവരുടെ സുഹൃത്തുക്കള്‍ മുഖേനയോ മറ്റ് നിരുപദ്രവമായ മാര്‍ഘങ്ങളിലൂടെയോ നടത്തിയെടുക്കാനും സാധിക്കും …!

എന്നാല്‍ പെണ്‍കുട്ടികള്‍ പലപ്പോഴും അങ്ങിനെയല്ല. പ്രത്യേകിച്ചും ഈ പുതിയ കാലഘട്ടത്തില്‍ . അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ ഒരു വിധ പരിമിതപ്പെടുതലുകള്‍ക്കും അവര്‍ തയ്യാറല്ല . ആവശ്യങ്ങള അനുവദിച്ചു കിട്ടുന്നില്ലെങ്കില്‍ അത് നടത്തിയെടുക്കാന്‍ പറ്റുന്ന മാര്‍ഗ്ഗങ്ങള്‍ തേടാന്‍ വരെ അവര്‍ ഇപ്പോള്‍ തയ്യാറാകുന്നു . അതിലെ വരും വരായ്കകളെ കുറിച്ചോ അതിന്റെ പ്രശ്‌നങ്ങളെ കുറിച്ചോ അവര്‍ക്ക് ചിന്തിക്കുവാന്‍ കൂടി താത്പര്യമില്ല എന്നതാണ് വേദനാജനകമായ സത്യം …!

കൂട്ടുകാര്‍ക്കൊപ്പമെത്താന്‍ അവരെ പോലെയാകാന്‍ അല്ലെങ്കില്‍ സമൂഹത്തിലെ ഇന്നത്തെ ലോകത്തിനൊപ്പം മുന്നേറാന്‍ ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് സ്വാഭാവികം . എന്നാല്‍ അത് നടത്തിക്കൊടുക്കാന്‍ നിത്യ ജോലിക്കാരോ ഇടത്തരക്കാരോ ആയ മാതാപിതാക്കള്‍ക്ക് കഴിയില്ലെങ്കില്‍ ആ ആഗ്രഹങ്ങള്‍ ഉപേക്ഷിക്കാനല്ല മറിച്ച് എങ്ങിനെയും അവ നടത്തിയെടുക്കാനാണ് ഇന്നത്തെ കുട്ടികള്‍ ശ്രമിക്കുന്നത് …!

ഇത്തരം അവസ്ഥകള്‍ കൂടുതലായും കാണപ്പെടുന്നത് പ്രൊഫെഷണല്‍ കോഴസുകള്‍ ചെയ്യുന്ന സാധാരണയോ അതില്‍ താഴെയോ വരുമാനമുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളിലാണ് . മറ്റുള്ളവരെ അനുകരിക്കാനുള്ള ആഗ്രഹം . സ്വന്തം മോഹങ്ങള്‍ നഷ്ട്ടപെടുതാതിരിക്കാനുള്ള വാശി . പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആഗ്രഹത്തേക്കാള്‍ ഇതൊക്കെയും കൂടിയാകുമ്പോള്‍ മറ്റുള്ളതൊന്നും അവര്‍ക്ക് പ്രശ്‌നമാല്ലാതാകുന്നു . എന്തിന്, ബന്ധങ്ങള്‍ പോലും ….!

പെണ്‍കുട്ടികള്‍ക്ക് പണമുണ്ടാക്കാനുള്ള എളുപ്പമാര്‍ഗ്ഗങ്ങളിലേക്ക് അവര്‍ കടന്നെത്തുന്നത് യാദൃശ്ചിക മായിട്ടൊന്നുമല്ല. ചതിക്കപെടുന്നവര്‍ , മറ്റുള്ളവരുടെ പ്രേരണയോ നിര്‍ബന്ധമോ കൊണ്ട് വരുന്നവര്‍ ഒക്കെ ഉണ്ടാകാമെങ്കിലും ഒട്ടുമിക്കവരും പണമുണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് അറിഞ്ഞുകൊണ്ട് തന്നെയാണ് . സിനിമ, ടിവി , മോഡെലിംഗ് തുടങ്ങി ഗ്ലാമര്‍ ലോകമടക്കം വ്യഭിചാരവും കൂട്ടിക്കൊടുപ്പും കൂട്ടുപോകലും രഹസ്യങ്ങള്‍ ചോര്‍ത്തലും കള്ളക്കടത്തിനു കൂട്ടുനില്‍ക്കല്‍വരെ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ….!

അവനവന്റെ സാഹചര്യങ്ങളില്‍ നിന്നും മാറ്റി അവനവന്റെ സൌകര്യങ്ങളില്‍ നില്‍പ്പിക്കാതെ വലിയ വലിയ മോഹങ്ങളിലെക്കും പ്രതീക്ഷകളിലെക്കും മക്കളെ കൈപിടിച്ചാനയിക്കുമ്പോഴും ഓരോ മാതാപിതാക്കളും ഓര്‍ക്കുക , തനിക്കതിന് കഴിയുമോ എന്ന് . അല്ലെങ്കില്‍ മൊഹങ്ങള്‍ക്കൊപ്പം നഷ്ട്ടപ്പെടുന്നത് മക്കളുടെയും തങ്ങളുടെ തന്നെയും ജീവിതവുമായിരിക്കും ….!!!

Write Your Valuable Comments Below