Share The Article

javahar123

സഹപാഠിയോട് സംസാരിച്ചതിന് യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് കുടപ്പനക്കുന്ന്‍ ജവഹര്‍ പബ്ലിക് സ്കൂള്‍ സര്‍ക്കാര്‍ പൂട്ടിയിരുന്നു.

തുടര്‍ന്ന് സ്കൂള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല വിദ്യാഭ്യാസമന്ത്രിക്ക് അപ്പീല്‍ നല്‍കിയിരുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്കൂള്‍ തുറക്കാന്‍ ഇന്നലെ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിരുന്നു. സ്‌കൂള്‍ തുറക്കണമെന്ന ആവശ്യം ഡിപിഐ നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് ഡി.പി.ഐയുടെ തീരുമാനത്തെ സ്‌റ്റേ ചെയ്തു കൊണ്ട് സ്‌കൂള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത്.

ഇതേ തുടര്‍ന്ന് സ്കൂള്‍ ഇന്ന് രാവിലെ തുറന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജ്വാലയെന്ന സാമൂഹിക സംഘടനയുടെ ശക്തമായ പ്രതിഷേധത്തിന്റെ നടുവിലാണ് സ്കൂള്‍ തുറന്നത്.

ജ്വാലയുടെ ഡയറക്ടര്‍ അശ്വതി നായരും സംഘവും കൂടെ ജനകീയ ഐക്യ വേദിയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയെ നേരിടാന്‍ ഒരു വമ്പന്‍ പോലീസ് സംഘം തന്നെ സ്ഥലത്ത് എത്തിയിരുന്നു. തീര്‍ത്തും സമാധാനപരമായി സ്കൂളില്‍ നിന്നും അല്‍പ്പം അകലെ കുത്തിയിരുന്നു മുദ്രവാക്യം വിളിച്ച സംഘത്തെ ഇടയ്ക്ക് തടയാനും പോലീസ് മുതിര്‍ന്നു.

കേസുമായി ബന്ധപ്പെട്ടുള്ള കോടതി വിധി ഇന്ന് വരാനിരിക്കെയാണ് സ്കൂള്‍ തുറക്കാന്‍ ശ്രമിക്കുന്നത് എന്നും കോടതിയുടെ വിധി വന്ന ശേഷമേ സ്കൂള്‍ തുറക്കാന്‍ പാടുള്ളൂവെന്നുമായിരുന്നു ജ്വാലയുടെ ആവശ്യം.  കോടതി കേസ് നാളത്തേക്ക് മാറ്റിവച്ചു എന്ന അറിയിപ്പ് വന്നശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

കേരളത്തിലെ മറ്റൊരു സാഹൂഹിക സംഘടനയും ഈ വിഷയത്തെ ഏറ്റെടുക്കാതെ മാറി നിന്ന സാഹചര്യത്തിലാണ് ഈ വിഷയവുമായി മുന്നോട്ട് പോകാന്‍ ജ്വാല തീരുമാനിച്ചു. പല രാഷ്ട്രീയ പാര്‍ട്ടികളും തുടക്കത്തില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുവെങ്കിലും പിന്നീട് പിന്‍വലിയുകയായിരുന്നു.

ഇന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജ്വാലയുടെ ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രി തന്നെ മറുപടി പറഞ്ഞു..

“കുട്ടികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്നും ഈ അദ്ധ്യയന വര്‍ഷം മാത്രമെ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂവെന്നും,  അടുത്ത വര്‍ഷം സ്‌കൂള്‍ തുറക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

“പട്ടികൂടിന് താഴെ വാട്ടര്‍ ടാങ്ക് ഉള്ള സ്കൂള്‍, പിടിഎ മീറ്റിംഗ്, അസ്സംബ്ലി ഒന്നും നടത്താന്‍ സ്കൂള്‍ പൂട്ടിയതും സര്‍ക്കാര്‍, തുറന്നതും സര്‍ക്കാര്‍, ഇന്ന് തുറക്കാന്‍ ആയിരുന്നുവെങ്കില്‍ പിന്നെ പൂട്ടിയത് എന്തിന്?” അശ്വതി നായര്‍ ചോദിക്കുന്നത് ഇത്രമാത്രം..!!!

മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്കൂളിനു 6 മാസത്തെ സമയം..!!!